വിഷയം: ഖാലിദ്ബ്നുവലീദ്(റ) വിഷം കുടിച്ച സ്വഹാബി
ഖാലിദ്ബ്നുവലീദ്(റ) ബിസ്മി ചൊല്ലി വിഷം കുടിച്ചു കാണിച്ചു എന്ന് കേൾക്കുന്നത് ശരിയാണോ ?
ചോദ്യകർത്താവ്
mishal
Mar 3, 2021
CODE :See10065
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
അതെ ശരിയാണ്. മേല്‍സംഭവം ഹദീസ് ഗ്രന്ഥങ്ങളിലും ചരിത്രഗ്രന്ഥങ്ങളിലുമെല്ലാം വിവരിക്കപ്പെട്ടിട്ടുണ്ട്.
പ്രമുഖ സ്വഹാബിയായ ഖാലിദുബ്നുൽ വലീദ്(റ) പേർഷ്യയിലെ ഹീറ എന്ന പ്രദേശത്ത് ചെന്നപ്പോൾ അദ്ദേഹത്തിൻറെ മുമ്പിൽ വിഷം കൊണ്ടുവന്നു. അദ്ദേഹം അത് വാങ്ങി ബിസ്മി ചൊല്ലി കുടിച്ചു. അല്ലാഹുവിന്‍റെ അനുമതി പ്രകാരം അത് അദ്ദേഹത്തിനു ഒരു ഉപദ്രവവുമുണ്ടാക്കിയില്ല (ഫത്ഹുല്‍ ബാരി 13:241, മുസന്നഫു ഇബ്നുഅബീശൈബ 7:5)
ഇമാം ത്വബ്റാനി(റ) അല്‍മുഅജമുൽകബീറിലും ഇമാം ബൈഹഖി(റ) ദലാഇലുന്നുബുവ്വയിലും അബുയഅലാ(റ) അവരുടെ മുസ്നദിലും ഈ ചരിത്രം നിവേദനം ചെയ്തിട്ടുണ്ട്. ഇമാം തഫ്താസാനി(റ) അവരുടെ ശര്‍ഹുല്‍ അഖാഇദില്‍ കറാമത്തുകള്‍ വിവരിച്ചിടത്ത് ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.
മേല്‍ചരിത്രം പരാമര്‍ശിക്കപ്പെട്ട ചില കിതാബുകള്‍ പറഞ്ഞുവെന്ന് മാത്രം. സര്‍വ്വാംഗീകൃതരായ പണ്ഡിതന്മാരാല്‍ വിരചിതമായ നിരവധി കിതാബുകളില്‍ ഈ സംഭവം കാണാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.