വിഷയം: വിവാഹം
ഒരു വ്യക്തിയുമായി വ്യഭിചാരത്തിലേർപ്പെടുകയും പിന്നീട് ആ വ്യക്തിയെ തന്നെ വിവാഹം കഴിക്കുകയും ചെയ്താൽ ആ ബന്ധം ഹലാലായി തീരുമോ ?
ചോദ്യകർത്താവ്
Safiya
Jul 12, 2024
CODE :Oth13750
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
വ്യഭിചാരത്തിലേർപ്പെടൽ കടുത്ത പാപവും സംഭവിച്ചു പോയാൽ അതിൽ നിന്ന് പശ്ചാത്തപിച്ച് മടക്കൽ നിർബന്ധവുമാണ്. എന്നാൽ, മുമ്പ് വ്യഭിചാരത്തിൽ ഏർപ്പെട്ട വ്യക്തിയെ തന്നെ പിന്നീട് വിവാഹം കഴിച്ചാൽ തുടർന്നങ്ങോട്ടുള്ള ബന്ധം അനുവദനീയമായിട്ടാണ് ഇസ്ലാം പിരഗണിക്കുന്നത്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ