മുസ്‌ലിമായ ഒരാള്‍ അമുസ്‌ലിമായ ഒരാള്‍ക്ക് തന്‍റെ മകളെ കല്യാണം കഴിച്ചു കൊടുക്കുന്നതിന്‍റെ വിധിയെന്ത്‌ ? അത് ശരിയാകുമോ?

ചോദ്യകർത്താവ്

RASIK CP

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിവിധ മതസ്ഥര്‍ പരസ്പരമുള്ള മിശ്രവിവാഹം ഇസ്‌ലാം അനുവദിക്കുന്നില്ല. ഇതരമതസ്ഥയായ സ്ത്രീയെ മുസ്‌ലിം പുരുഷന്‍ വിവാഹം ചെയ്യുന്നതോ ഇതര മതസ്ഥനായ പുരുഷന് മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്തുകൊടുക്കുന്നതോ അനുവദനീയമല്ല, ആ നികാഹ് സാധുവാകുകയുമില്ല. ഇതര മതസ്ഥരായ രണ്ട് പേര്‍ വിവാഹം ചെയ്ത് ജീവിക്കുന്നതിനിടയില്‍ ഒരാള്‍ മാത്രം മുസ്‌ലിമായാല്‍ ഇദ്ദയുടെ കാലത്തിനിടക്ക് അപരന്‍ ഇസ്‌ലാം സ്വീകരിച്ചില്ലെങ്കില്‍ ആ ബന്ധം മുറിയുമെന്നാണ് കര്‍മ്മശാസ്ത്രം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter