സാമ്പത്തികമായും ശാരീരികമായും കഴിവുള്ള ഒരാള്‍ ഒന്നിലധികം വിവാഹം ചെയ്യുന്നത് (ബഹു ഭാര്യത്വം) സുന്നത്ത്‌ ആണെന്ന് പറയുന്നത് ശരിയാണോ?

ചോദ്യകർത്താവ്

ASHRAF

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ബഹുഭാര്യത്വം സുന്നതാണ് എന്ന് പറയുകയോ അതിനെ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യുന്നതായിട്ട് പ്രത്യേകം ഹദീസുകളൊന്നും കാണുന്നില്ല. വിവാഹം ചെയ്യുന്നതിനെയും കൂടുതല്‍ കുട്ടികളുണ്ടാവുന്നതിനെയും പ്രോല്‍സാഹിപ്പിക്കുന്ന ഹദീസുകള്‍ ധാരാളമുണ്ട്. അവയുടെ പരിധിയില്‍ വരുമെന്നതല്ലാതെ ബഹുഭാര്യത്വത്തെ പ്രത്യേകം പ്രോല്‍സാഹിപ്പിക്കുന്നതായി ഒന്നും നിവേദനം ചെയ്യപ്പെട്ടതായി കാണുന്നില്ല. അത് കൊണ്ട് തന്നെ അനുവദനീയമാണെന്നേ പറയാവൂ. എന്നാല്‍ ഏത് അനുവദനീയമായ കാര്യത്തിനും കരുത്ത് അനുസരിച്ച് പ്രതിഫലം ലഭിക്കുന്നതോ ശിക്ഷ ലഭിക്കുന്നതോ ആയിരിക്കും. ആദ്യഭാര്യയെ മാനസികമായി ബുദ്ധിമുട്ടിക്കാനും അവളെ ഒരു പാഠം പഠിപ്പിക്കാനുമാണ് രണ്ടാമത് വിവാഹം ചെയ്യുന്നതെങ്കില്‍ അത് തെറ്റായി മാറുന്നു, എന്നാല്‍ സമൂഹത്തിലെ പാവപ്പെട്ട ഒരു പെണ്‍കുട്ടിക്ക് കൂടി നല്ലൊരു ജീവിതം നല്‍കുക എന്നതും കൂടുതല്‍ സന്താനങ്ങളുണ്ടാവുക എന്നതുമാണ് ലക്ഷ്യമെങ്കില്‍ തീര്‍ച്ചയായും അതിന് പ്രതിഫലം ലഭിക്കാതിരിക്കില്ല. നല്ല കാര്യങ്ങള്‍ ചെയ്യാനും ചീത്ത വെടിയാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter