എന്‍റെ മകളുടെ പേര് മന്‍ഹ ഫാത്തിമ എന്നായിരുന്നു. അവള്‍ ജനിച്ചു 4 മാസം കൊണ്ട് മരിച്ചു പോയി . ഇനി ഉണ്ടാകുന്ന പെണ്‍കുട്ടിക്ക് അവളുടെ പേര് ഇടാമോ?

ചോദ്യകർത്താവ്

മുഖ്താര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കൊച്ചുമകളുടെ മരണം പലപ്പോഴും സഹിക്കാന്‍ കഴിയുന്നതിലപ്പുറമാണെങ്കിലും ക്ഷമയോടെ ആ പ്രതിസന്ധിയെ നേരിടുന്നതിലൂടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന പ്രതിഫലം ഏറെയാണെന്ന് ആദ്യമേ ഓര്‍മ്മിപ്പിക്കട്ടെ. മരണപ്പെട്ടുപോയ കുട്ടിയുടെ പേര് അടുത്ത കുട്ടിക്കും ഇടാവുന്നതാണ്. കര്‍മ്മശാസ്ത്രപരമായി അതിന് യാതൊരു തടസ്സവുമില്ല. മരണപ്പെട്ടുപോയ ആ മകളെ, അല്ലാഹു താങ്കള്‍ക്കും ഭാര്യക്കും ഒരു മുതല്‍ക്കൂട്ടാക്കുമാറാവട്ടെ, ഹൌളുല്‍കൌസറിന് സമീപം നിങ്ങളെ കാത്തിരിക്കുന്ന സന്തോഷാവസ്ഥ പ്രദാനം ചെയ്യട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter