ത്വലാഖ് ചൊല്ലിയ ഭാര്യയെ തന്നെ വീണ്ടും കല്യാണം കഴിക്കാനുള്ള വിധി എന്താണ് ?

ചോദ്യകർത്താവ്

ശഹ്ബാസ് മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ത്വലാഖ് ചൊല്ലിയ സ്ത്രീയെ വീണ്ടും കല്യാണം കഴിക്കാവുന്നതാണ്. ഒന്നോ രണ്ടോ ത്വലാഖ് മാത്രമാണ് ചൊല്ലിയതെങ്കില്‍ തുടര്‍ന്നുള്ള ഇദ്ദയുടെ കാലയളവില്‍, ഞാന്‍ നിന്നെ തിരിച്ചെടുത്തു എന്ന് പറയുന്നതിലൂടെ തന്നെ അവള്‍ തിരിച്ച് അയാളുടെ ഭാര്യ ആയിത്തീരുന്നതാണ്. ഇദ്ദയുടെ കാലാവധി തീര്‍ന്നിട്ടുണ്ടെങ്കില്‍ സാധാരണപോലെ പുതിയ നികാഹ് നടത്തേണ്ടതാണ്. രണ്ട് സാക്ഷികളും വലിയ്യും അവളുടെ സമ്മതവുംമഹ്റും എല്ലാം നിര്‍ബന്ധമാണ്. മൂന്ന് ത്വലാഖും ചൊല്ലി പിരിച്ചതാണെങ്കില്‍, ഇദ്ദ കഴിഞ്ഞ് മറ്റൊരുത്തന്‍ വിവാഹം ചെയ്ത് അവളുമായി ബന്ധപ്പെട്ട ശേഷം അതിന്‍റെയും ഇദ്ദ കഴിഞ്ഞേ ആദ്യ ഭര്‍ത്താവിന് അനുവദനീയമാവൂ. അവിടെയും മേല്‍പറഞ്ഞ സാക്ഷികള്‍, മഹ്റ്, വലിയ്യ്, സമ്മതം എന്നതെല്ലാം ആവശ്യമാണ്. ഇവിടെ ഭര്‍ത്താവ് ചെയ്തു പോയ പിഴവിന് (ത്വലാഖ്) ഭാര്യയെയാണോ ശിക്ഷിക്കുന്നത് എന്ന പലരും ആലോചിക്കാറുണ്ട്. അത് തികച്ചും അസ്ഥാനത്താണ്. തന്‍റെ ഭാര്യ മറ്റൊരുത്തന്‍റെ കൂടെ കിടക്ക പങ്കുവെക്കുന്നത് ഏതൊരു പുരുഷനും സഹിക്കാവുന്നതല്ല. അത് കൊണ്ട്, അത്യാവശ്യഘട്ടങ്ങളിലേക്ക് മാത്രമായി ഇസ്‌ലാം നിശ്ചയിച്ച ത്വലാഖ് എന്നതിനെ ഒറ്റയടിക്കോ പൂര്‍ണ്ണമായോ ഉപയോഗപ്പെടുത്തുന്ന പുരുഷനെയാണ് ഇതിലൂടെ വിശുദ്ധ ഇസ്‌ലാം പാഠം പഠിപ്പിക്കുന്നത്. മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ ഇതാണ് ഉണ്ടാവാന്‍ പോകുന്നത് എന്ന അറിവ് തന്നെ, പുരുഷന്മാരെ അതില്‍നിന്ന് തടയാന്‍ ഏറെ പര്യാപ്തമാണ്. അത്കൊണ്ട് തന്നെ, ഈ നിയമം സ്ത്രീയുടെ സുരക്ഷയാണ് ഉറപ്പ് വരുത്തുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഭദ്രവും സംതൃപ്തവുമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter