കുട്ടി ഉണ്ടായാൽ ചെയേണ്ട കാര്യങ്ങൾ വിശദീകരിക്കാമോ? ആദ്യമായിട്ട് കുഞ്ഞിനെ പേര് വിളിക്കുന്നത് വലിയുപ്പയുടെ പേരാണോ വിളിക്കേണ്ടത്?

ചോദ്യകർത്താവ്

ശാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടു ചെയ്യേണ്ട കാര്യങ്ങള്‍ കുടുംബം & ലൈഫ്‌സ്റ്റൈല്‍  കീഴില്‍ രക്ഷാകര്‍തൃത്വം വിഭാഗത്തിലെ ഗര്‍ഭധാരണവും കുഞ്ഞിന്റെ ജനനവും എന്ന ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.  അഖീഖയെ സംബന്ധിച്ചും പേരിടല്‍ സംബന്ധിച്ചും അറിയാന്‍ ഈ ലേഖനം വായിക്കുക. കുഞ്ഞിനു എന്ത് പേരിടാനാണോ ഉദ്ദേശിക്കുന്നത് ആ പേരാണ് വിളിക്കേണ്ടത്.  ഏഴാം ദിവസം പേരിടലാണ് സുന്നത്ത്‌. പ്രസവ ദിവസവും പേരു വിളിക്കാമെന്നു ഇമാം നവവി അദ്കാറില്‍ ഉദ്ധരിക്കുന്നു. കുട്ടികള്‍ക്ക്‌  നല്ല പേരുകള്‍ നല്‍കാന്‍ ശ്രദ്ധിക്കുക. നബി (സ) പറയുന്നു "അന്ത്യനാളില്‍ നിങ്ങള്‍ നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും പേരില്‍ വിളിക്കപ്പെടും. അതിനാല്‍ നിങ്ങള്‍ നല്ല പേരുകളിടുക." (അബൂദാവൂദ്, അഹ്മദ്‌) മക്കളോടുള്ള കടമകള്‍ യഥാവിധി നിര്‍വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter