നികാഹ് കഴിഞ്ഞത് മുതൽ സ്ത്രീ അവളുടെ മഹർ സ്ഥിരമായി അവളുടെ അണിയണം എന്ന് നിയമമുണ്ടോ?

ചോദ്യകർത്താവ്

അബ്ദുല്ല അബ്ദുല്‍ മജീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഹ്ര്‍ ആയി ലഭിക്കുന്നത് സ്ത്രീയുടെ അവകാശവും അത് അവളുടെ സ്വത്തുമാണ്. പ്രായപൂര്‍ത്തിയും തന്‍റേടവുമുള്ള സ്ത്രീയാണെങ്കില്‍ അത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശവും അവള്‍ക്കാണ്. അണിയുകയോ അണിയാതിരിക്കുകയോ ചെയ്യുന്നത് അവളുടെ ഇഷ്ടമാണ്. അത് വില്‍ക്കുകയോ മറ്റാര്‍ക്കെങ്കിലും സ്വദഖയോ ദാനമോ ആയി അവള്‍ക്ക് നല്‍കാവുന്നതുമാണ്. ഭദ്രമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter