ഭാര്യക്ക് കൂടുതല്‍ കടപ്പാട് സ്വന്തം ഉമ്മയോടോ അതോ ഭര്ത്താവിന്റെ ഉമ്മയോടോ?

ചോദ്യകർത്താവ്

അബ്ദുല്‍ശമീര്‍ വി. എ.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിവാഹിതയായ ഒരു സ്ത്രീ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അവളുടെ ഭര്‍ത്താവിനോടാണ്. ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിനോടുള്ള ബാധ്യതകളുടെ ഗൗരവം ഹദീസുകളില്‍നിന്നും വ്യക്തമാണ്. പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യണമെന്ന് ഞാന്‍ കല്‍പ്പിക്കുകയാണെങ്കില്‍ ഭര്‍ത്താവിന് സുജൂദ് ചെയ്യണമെന്ന് ഭാര്യയോട് കല്‍പിക്കുമായിരുന്നു (അബൂ ദാവൂദ്). ആഇശ (റ) പറയുന്നു: ഞാന്‍ നബി തങ്ങളോടു ചോദിച്ചു: സ്ത്രീക്ക് ഏറ്റവും ബാധ്യത മനുഷ്യരില്‍ ആരോടാണ്? പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താവിനോട്. ഞാന്‍ ചോദിച്ചു: പുരുഷന് ആരോടാണ്? പ്രവാചകന്‍ പറഞ്ഞു: ഉമ്മയോട് (ഹാകിം). അതോടൊപ്പം തന്നെ മാതാപിതാക്കളോടുള്ള കടപ്പാടുകള്‍ വിസ്മരിക്കാവതുമല്ല. സ്ത്രീക്ക് തന്‍റെ മാതാവിനോടു തന്നെയാണ് ഭര്‍ത്താവിന്‍റെ മാതാവിനേക്കാള്‍ കടപ്പാട്. ഇതു സംബന്ധമായി വിശദീകരണങ്ങള്‍ മുമ്പു പ്രസിദ്ധീകരിച്ച രണ്ടു ചോദ്യങ്ങള്‍ക്കുള്ള മറുപടികളില്‍ കാണാം. 1) എന്റെ ഭാര്യക്ക് ,എന്റെ മാതാപിതാക്കളോട് , എന്നേക്കാള്‍ അധികം ഉത്തരവാദിത്തം ഒരു കുടുംബത്തില്‍ ഉണ്ടോ 2) മാതാവ്‌ ഭാര്യയോട് മോശമായി പെരുമാറുമ്പോള്‍ ഭര്‍ത്താവ് എങ്ങനെ പ്രതികരിക്കണം? മാതാപിതാക്കള്‍ക്ക് നന്മ ചെയ്ത് സ്വര്‍ഗ്ഗാവകാശികളാവുന്ന സല്‍പുത്രരില്‍ അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter