ഭാര്യയുമായി പിണങ്ങിയപ്പോള്‍ നീയുമായുള്ള ലൈംഗിഗത ഇനി എനിക്ക് വേണ്ട എന്ന് ഒരാള് പറഞ്ഞാല്‍ അത് ത്വലാഖിന്റെ പരിധിയില് വരുമോ
ചോദ്യകർത്താവ്
മുഹമ്മദ് കുട്ടി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഭാര്യയുമായി ഒരിക്കലും ലൈംഗിക ബന്ധം പുലര്‍ത്തുകയില്ലെന്ന് ഒരാള്‍ പറഞ്ഞാല്‍ അത് വിവാഹ മോചനത്തിന്‍റെ പരിധിയില്‍ വരില്ല. ഒരാള്‍ ഭാര്യയുമായി ഒരിക്കലും ലൈംഗികമായി ബന്ധപെടില്ലെന്നോ നാലു മാസത്തിലധികം ഭാര്യയുമായുള്ള ലൈംഗികതയില്‍ നിന്ന് വിട്ടു നില്‍കുമെന്നോ സത്യം ചെയ്യുകയും നാലു മാസം വരെ അവന്‍ ലൈംഗികമായി ബന്ധപ്പെടാതിരിക്കുകയും ചെയ്താല്‍ അവനെ ഭാര്യക്ക് ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കാം. അല്ലാത്ത പക്ഷം വിവാഹ മോചനം തേടാം. അതിനും വിസമ്മതിക്കുകയാണെങ്കില്‍ ഖാദി വിവാഹ മോചനം നടത്തിക്കൊടുക്കണം. ഭാര്യയുടെ നിര്‍ബന്ധം മൂലമോ മറ്റോ അവന്‍ സത്യം ചെയ്തതിനു വിപരീതമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ സത്യം ചെയ്തത് നിറവേറ്റാതിരുന്നതിനുള്ള കഫ്ഫാറത് അവനു നിര്‍ബന്ധമാകും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.