മക്കള്‍ ഇല്ലാത്തവര്‍ക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാമോ? അതിന്‍റെ വിധികള്‍ വിവരിക്കാമോ?

ചോദ്യകർത്താവ്

ശരീഫ് കാവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുട്ടികളെ ദത്തെടുക്കുക എന്നത് പണ്ട് മുതലേ നിലവിലുള്ള സമ്പ്രദായമാണ്, അത് ചെയ്യാവുന്നതുമാണ്. എന്നാല്‍ ദത്തെടുക്കുന്നതിലൂടെ മാതൃ-പിതൃ ബന്ധങ്ങളിലൊന്നിനും തന്നെ യാതൊരു മാറ്റവും വരുന്നതല്ല. കുട്ടിയുടെ യഥാര്‍ത്ഥ ഉമ്മയും ഉപ്പയും തന്നെയായിരിക്കും ആ കുട്ടിയുടെ രക്ഷിതാക്കളായി പരിഗണിക്കപ്പെടുക. പെണ്‍കുട്ടിയാണെങ്കില്‍ ദത്തെടുത്ത് വളര്‍ത്തുന്ന ഉപ്പാക്കും ആണ്‍കുട്ടിയാണെങ്കില്‍ ഉമ്മാക്കും നിശ്ചിത പ്രായപരിധി കഴിഞ്ഞാല്‍ അവരെ കാണുന്നതും നിഷിദ്ധം തന്നെയാണ്. പെണ്‍കുട്ടിയാണെങ്കില്‍ വിവാഹസമയത്ത് അത് നിര്‍വ്വഹിച്ചുകൊടുക്കേണ്ട അധികാരം യഥാര്‍ത്ഥ ഉപ്പാക്ക് തന്നെയായിരിക്കും. ഉപ്പ ആരാണെന്ന് അറിയപ്പെടാത്ത സാഹചര്യമാണെങ്കില്‍ ആ അധികാരം നാട്ടിലെ ഖാളിക്കായിരിക്കും. ഇതുമായി ബന്ധപ്പെട്ട് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter