രണ്ടോ അതിൽ കൂടുതലോ മക്കള്‍ ഉള്ളവര്‍ അധികവും മൂത്ത കുട്ടിക്ക് വേണ്ടി മാത്രമേ അഖീഖത് അറുക്കാറുള്ളൂ. മറ്റു മക്കൾക്ക്‌ കൂടി അറുക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നിയാല്‍ അറുക്കുന്നതിന്‍റെ വിധി എന്ത്? അറുക്കുന്നതിനു വയസ്സ് പരിധി ഉണ്ടോ?

ചോദ്യകർത്താവ്

എസ് എ തങ്ങള്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഒരു കുട്ടി ജനിച്ചാല്‍ ചെയ്യേണ്ട സുന്നതായ കാര്യങ്ങളില്‍ പ്രധാനമാണ് അഖീഖ അറുക്കല്‍. ജനിച്ചത് മുതല്‍ പ്രായപൂര്‍ത്തിയാവുന്നതുവരെ ഇത് രക്ഷിതാവിനാണ് സുന്നത്. പ്രായപൂര്‍ത്തിയായാല്‍ അത് പിതാവില്‍നിന്ന് വ്യക്തിയിലേക്ക് നീങ്ങുന്നു. ഒരു മാടിന്‍റെ ഏഴിലൊരു ഭാഗമാണ് അഖീഖത്തിന്‍റെ ചുരുങ്ങിയ രൂപം. അപ്പോള്‍ ഏഴ് കുട്ടികള്‍ക്ക് വേണ്ടി ഒന്നിച്ച് ഒരു മാടിനെ അറുത്താലും ചുരുങ്ങിയ സുന്നതിന്‍റെ പ്രതിഫലം ലഭിക്കും. അഖീഖതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. അഖീഖയും പേരിടലും എന്ന ലേഖനത്തിലും ഇത് വിശദമാക്കുന്നുണ്ട്. മൃഗത്തിന്‍റെ വയസ്സ്, അത് ആര്‍ക്കൊക്കെ, എങ്ങനെയൊക്കെ നല്‍കണം തുടങ്ങിയ കാര്യങ്ങളില്‍ ഉദ്ഹിയത് പോലെയാണ്. ഉദ്ഹിയതിന്‍റെ നിയമങ്ങള്‍ ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter