കുട്ടികള്‍ക്ക് രണ്ട് വയസ്സ് വരെ മുലപ്പാല്‍ കൊടുക്കണം എന്നാണല്ലോ നിയമം. രണ്ടു വയസ്സ് ആകുന്നതിനു മുമ്പ് വീണ്ടും ഗര്‍ഭിണി ആയതിനാലോ മറ്റോ മുലപ്പാല്‍ കൊടുക്കാന്‍ പറ്റാതെ വന്നാല്‍ അതിന്റെ വിധി എന്താകുന്നു?
ചോദ്യകർത്താവ്
മുജീബ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കുട്ടികള്‍ക്ക് മുലയൂട്ടുന്നതിനെകുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്, മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ട് വര്‍ഷം മുലയൂട്ടണം. മുലയൂട്ടല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് ഇത് എന്ന് കൂടി അവിടെത്തന്നെ പറയുന്നുണ്ട്. അഥവാ, സാഹചര്യങ്ങള്‍ കാരണം അതിന് മുമ്പ് മുല കുടി നിര്‍ത്തേണ്ടിവരുന്നുവെങ്കില്‍ അത് അനുവദനീയമാണ്. മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം.
സംതൃപ്തമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.