(മുഹമ്മദ്‌) എന്ന് പേരുകള്‍ക്ക് മുന്നില്‍ ചേര്‍ക്കുന്നത് സുന്നത്ത്‌ ആണോ ? പിതാവിന്റെ/ ഭര്‍ത്താവിന്റെ പേര് പേരിനോട് കൂട്ടുന്നതിന്റെ വിധി എന്ത്? വ്യക്തമയ മറുപടി പ്രതീക്ഷിക്കുന്നു......

ചോദ്യകർത്താവ്

ശജീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. |സന്താനങ്ങളോട് മാതാപിതാക്കള്‍ക്കുള്ള കടമകളില്‍ പ്രധാനമാണ് നല്ല പേര് അവര്‍ക്ക് നല്‍കുകയെന്നത്. നബി (സ) പറഞ്ഞു: നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും പേരിലാണ് അന്ത്യാനാളില്‍ നിങ്ങള്‍ വിളിക്കപ്പെടുക. അതിനാല്‍ നിങ്ങള്‍ നല്ല പേരുകള്‍ നല്‍കുക" (അബൂ ദാവൂദ്, ദാരിമി). തെറ്റായ പേരുകള്‍ നല്‍കിയവരുടെ പേര് നബി (സ) മാറ്റിയത് ഒട്ടേറെ ചരിത്രം ഹദീസുകളില്‍ വന്നിട്ടുണ്ട്. ഏറ്റവും നല്ല പേരുകളില്‍ പെട്ടതാണ് അബ്ദുല്ല, അബ്ദുര്‍റഹ്മാന്‍ എന്നിവ. പ്രവാചകന്മാരുടെയും സച്ചരിതരായ മുന്‍ഗാമികളുടെയും പേരിടുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്. അത് പ്രകാരം തന്നെ നബി (സ) യുടെ പേരായ മുഹമ്മദ്‌ എന്ന് പേരിടുന്നതും നല്ലതാണ്. നബി (സ) പറയുന്നു : നിങ്ങള്‍ എന്റെ പേരിടുക. (പക്ഷേ) എന്റെ വിളിപ്പേര് (കുന്‍യത്ത് - സന്താനങ്ങളിലേക്ക് ചേര്‍ത്ത് വിളിക്കുന്ന പേര്- അബുല്‍ ഖാസിം എന്നായിരുന്നു നബിയുടെ കുന്‍യത്ത്) ഉപയോഗിക്കരുത്. ഒന്നിലധികം പേരുകള്‍ ഇടുന്ന പതിവ് പല സമൂഹങ്ങിലും കാണാം. രണ്ടു പേരുകള്‍ ചേര്‍ത്തുഇടുന്നത് ഇസ്‌ലാമിക ശറഅ് നിരോധിച്ചിട്ടില്ലെന്നു ഇരിക്കെ അങ്ങനെ പേരിടുന്നതില്‍ തെറ്റില്ല. അതില്‍ ആദ്യത്തെതോ രണ്ടാമത്തേതോ ബറകത്ത് ഉദ്ദേശിച്ചു മുഹമ്മദ്‌ പോലെയുള്ള പേരുകള്‍ ഇടുന്നതും അനുവദിനീയവും ആ ഉദ്ദേശത്തോടുകൂടെയാകുമ്പോള്‍ പ്രതിഫലാര്‍ഹവുമാണ്. പിതാവിന്റെ പേര് സ്വന്തം പേരിനോട് ചേര്‍ത്ത് പറയാവുന്നത് പറയേണ്ടതുമാണ്. അതാണ്‌ അതിന്റെ പൂര്‍ണ്ണ രീതി. ഭര്‍ത്താവിന്റെ പേര് പേരിനൊപ്പം ചേര്‍ക്കുന്നത് സംബന്ധിച്ച് വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവത്രെ.

ASK YOUR QUESTION

Voting Poll

Get Newsletter