ഒമ്പത് ആഴ്ച മാത്രം പ്രായമുള്ളപ്പോള്‍ ഗര്‍ഭസ്ഥ ശിശു അബോര്‍ഷന്‍ ആയി. അതിനെ പള്ളി പറമ്പില്‍ മറവു ചെയ്യണോ ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? ഈ ശിശുക്കള്‍ പരലോകത്ത് പുനര്‍ജ്ജീവിപ്പിക്കപ്പെടുമോ?
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അബോര്‍ഷന്‍ ആയി പുറത്തു വന്ന ഭ്രൂണത്തിനു ഒരു മനുഷ്യന്‍റെ രൂപം വന്നിട്ടുണ്ടെങ്കില്‍ അതിനെ കഫ്നും ദഫ്നും ചെയ്യല്‍ നിര്‍ബന്ധമാണ്. 120 ദിവസത്തിനു ശേഷമാണെങ്കില്‍ അതിനെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും മറമാടുകയും വേണം. അതില്‍ ജീവന്‍റെ അടയാളങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്‍റെ മേല്‍ നിസ്കരിക്കുകയും ചെയ്യണം. ഇല്ലെങ്കില്‍ നിസ്കരിക്കല്‍ അനുവദനീയവുമല്ല. ഇവിടെ മറാമാടേണ്ടത് മുസ്ലിംകളുടെ മഖ്ബറയില്‍ തന്നെയാണ്.
മനുഷ്യ രൂപം കൈവരിക്കാതെ മാംസക്കഷ്ണമാണെങ്കില്‍ അതിനെ മറമാടിയാല്‍ മാത്രം മതി. അതു എവിടെയുമാകാം.
റൂഹ് ഊതിയതിനു ശേഷമാണ് മരണമെങ്കില്‍ ആ ശിശുവിനു പുനര്‍ജ്ജന്മം ഉണ്ടെന്നതില്‍ സംശയമില്ല. അവ അവരുടെ മാതാപിതാക്കള്‍ക്ക് ശഫാഅതുമായി മുന്നേ കാത്തിരിക്കും. പക്ഷേ, റൂഹ് ഊതുന്നതിനു മുമ്പുള്ളതിനു ഈ സവിശേഷതയുണ്ടാവില്ല. എങ്കിലും ഇത്തരം പരീക്ഷണങ്ങളെ ക്ഷമയോടെ തരണം ചെയ്ത മാതാപിതാക്കള്‍ക്ക് അതിനര്‍ഹമായ പ്രതിഫലവും പാപമോചനവും ലഭിക്കുന്നതായിരിക്കും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.