ഒരു പിതാവ് മരണക്കിടക്കയില്‍ വെച്ച് മൂന്നു സാക്ഷികളുടെ മുന്നില് വെച്ച് തന്‍റെ മകളെ മറ്റൊരു പുരുഷന് കൈപിടിച്ച് കൊടുത്തിട്ട് ഇണയാക്കി തന്നിരിക്കുന്നുവെന്നു പറയുന്നു അപ്പോള്‍ പുരുഷന്‍ സ്വീകരിച്ചെന്നും പറയുന്നു എന്നാല്‍ ഇത് നിക്കാഹായി പരിഗണിക്കാമോ..?
ചോദ്യകർത്താവ്
ശാഫി കരീം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഒരു പിതാവ് സാക്ഷികളുടെ സാന്നിധ്യത്തില്‍ തന്‍റെ മകളെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയും അയാളത് സ്വീകരിക്കുകയും ചെയ്താല്‍ ആ വിവാഹം സാധുവാണ്. ചോദ്യത്തില്‍ പറഞ്ഞ സംഭവത്തില്‍ കൃത്യമായി ഇണ ഏതെന്ന് നിര്‍ണ്ണയിച്ചാണ് വാചകങ്ങളുണ്ടായതെങ്കില്‍, മറ്റു നിലക്ക് വിവാഹം തടയപ്പെടുന്നതൊന്നും ഇല്ലെങ്കില്‍ അതു സാധുവാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.