അന്യ മതസ്തരെ വിവാഹം കഴിക്കാമോ?

ചോദ്യകർത്താവ്

നാശിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്ലിമിനു അമുസ്ലിമിനെ വിവാഹം ചെയ്യല്‍ അനുവദനീയമല്ല. അതു ശരിയാകുകയുമില്ല. എന്നാല്‍ മുസ്ലിം പുരുഷന്മാര്‍ക്ക്  നിബന്ധനകളൊത്ത ജൂത-ക്രൈസ്തവ സ്ത്രീകളെ വിവാഹം കഴിക്കല്‍ അനുവദനീയമാണ്.  അതു സംബന്ധമായി മുമ്പ് വിവരിച്ചത് ഇവിടെ വായിക്കാം. മുസ്‍ലിം സ്ത്രീകളെ അമുസ്‍ലിംകള്‍ക്ക് നിബന്ധനകളൊത്ത ജൂത-ക്രൈസ്തവരായാലും വിവാഹം ചെയ്ത് കൊടുക്കാവതല്ല. സ്ത്രീകള്‍ ഭര്‍ത്താവിന് വഴങ്ങുന്നവളായത് കൊണ്ട് അവളുടെ ദീന്‍ നശിച്ചേക്കാമെന്നതിനാലാണിത്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള തൌഫീഖ് അല്ലാഹു നമുക്ക് പ്രദാനം ചെയ്യട്ടെ..!

ASK YOUR QUESTION

Voting Poll

Get Newsletter