സുന്നികള്‍ക്ക് മുജാഹിദ് സ്ത്രീയെ വിവാഹം കഴിക്കാന്‍ സാധിക്കുമോ ? അതേപോലെ തിരിച്ചും?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിവാഹത്തില്‍ കഫാഅത് (സമന്മാരായിരിക്കല്‍ ) സ്ത്രീയുടെ അവകാശമാണ്. സുന്നിയായ സ്ത്രീക്ക് മുബ്തദിഅ് (പുത്തന്‍വാദി) യോജിച്ചവനല്ല. സ്ത്രീക്ക് ഇഷ്ടമില്ലാതെ പിതാവോ മറ്റുള്ളവരോ അവളെ മുബ്തദിഇന് വിവാഹം ചെയ്ത് കൊടുത്താല്‍ പ്രസ്തുത വിവാഹം ബാത്വിലാണ്. സ്ത്രീയുടെ ഇഷ്ടത്തോട് കൂടെയാണ് വിവാഹം ചെയ്ത് കൊടുക്കുന്നതെങ്കില്‍ വിവാഹം ശരിയാവുമെങ്കിലും കറാഹതാണ്. സുന്നിയ്യായ പുരുഷന് മുബ്തദിഅ് ആയ സ്തീയെ വിവാഹം കഴിക്കുന്നതിന് വിരോധമില്ല. പക്ഷെ അങ്ങനെ ചെയ്യാതിരിക്കുന്നത് നല്ലതാണ്. ഭാര്യയെ തെരെഞ്ഞെടുക്കുമ്പോള്‍ മതബോധമുള്ള സ്ത്രീയെ തെരെഞ്ഞെടുക്കാന്‍ നബി തങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ടല്ലോ. ഇംറാനു ബ്നു ഖഹ്ത്വാന്‍ എന്ന ആളുടെ കഥ ഇമാം ദഹബി തന്റെ سير أعلام النبلاء  ല്‍ വിശദീകരിക്കുന്നുണ്ട്. ഖവാരിജില്‍ പെട്ട് ഒരു സ്ത്രീയെ അദ്ദേഹം വിവാഹം ചെയ്തു. അവളെ ബിദ്അതില്‍ നിന്ന് മടക്കുക്കൊണ്ടു വരുമെന്നായിരുന്നു ഇംറാന്‍ പറഞ്ഞിരുന്നത്. പക്ഷെ താമസിയാതെ ഇംറാനും ഖവാരിജുകളുടെ കൂട്ടത്തില്‍ ചേരുകയാണുണ്ടായത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter