സൂറതുല്‍ ഖസ്വസിലെ 24 ാമത്തെ ആയത് വിവാഹം നടക്കാനുള്ള പ്രാര്‍ത്ഥനയാണ് എന്ന് കാണുന്നു. ഇത് ശരിയാണോ?

ചോദ്യകർത്താവ്

റാശിദ് സുലൈമാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

رب أني لما أنزلت إلي من خير فقير എന്ന ആയതാണ് പ്രസ്തുത ആയത്. എന്റെ രക്ഷിതാവേ എനിക്ക് വല്ല നന്മയും നീ ഇറക്കിത്തരുന്നതിന് നിശ്ചയമായും ഞാന്‍ ആവശ്യക്കാരനാണ് എന്നാണിതിന്റ അര്‍ത്ഥം. മൂസാ നബി (അ) അബന്ധത്തില്‍ ഖിബ്ത്വിയെ കൊന്ന് മിസ്റില്‍ നിന്ന് രക്ഷപ്പെട്ട് മദ്‍യനിലെത്തിച്ചേര്‍ന്നു. അവിടെ വെച്ച് ശുഐബ് നബി (അ) യുടെ പെണ്‍മക്കളുടെ ആടുകളെ വെള്ളം കുടിപ്പിച്ചതിനു ശേഷം മൂസാ നബി തന്റെ ആവശ്യങ്ങള്‍ റബ്ബിന്റെ മുന്നില്‍ വെച്ചത് ഇങ്ങനെയായിരുന്നു. ഈ ആയതിനു തൊട്ട് ശേഷം ശുഐബ് നബി തന്റെ പെണ്‍മക്കളിലൊരാളെ മൂസാ നബി (അ) ന് വിവാഹം കഴിച്ച കൊടുത്തതിനെ പറ്റിയാണ് പറയുന്നത്. അത് കൊണ്ടായിരിക്കാം ഈ ദുആ വിവാഹം ശരിയാവാനുള്ള ദുആയായി പ്രത്യേകം പറയാന്‍ കാരണം. അതല്ലാതെ അത് സംബന്ധമായി ഹദീസുകളില്‍ വന്നിട്ടില്ല. എന്നാലും വിവാഹം മാത്രമല്ല ഏത് ആവശ്യത്തിനും പറ്റിയ ദുആ തന്നെയാണിത്. വിവാഹം ശരിയാവാന്‍ ഉദ്ദേശിച്ച് കൊണ്ട് ഒരാള്‍ ഈ ദുആ ചെയ്താല്‍ ഖുര്‍ആനില്‍ വന്ന ദുആ കൂടി ആയത് കൊണ്ട് സ്വീകരിക്കപ്പെടാന്‍ കൂടുതല്‍ ബന്ധപ്പെട്ടതാണ്. എന്തെങ്കിലും നല്ല ആവശ്യങ്ങള്‍ ലഭിക്കാന്‍ റസൂല്‍ രണ്ട് റകഅത് നിസ്കരിക്കാന്‍ കല്‍പിച്ചിട്ടുണ്ട്. صلاة الحاجة എന്നാണ് ഈ നിസ്കാരത്തിന്റെ നാമം. ആദാബുകളൊക്കെ പാലിച്ച് വുദു ചെയ്ത് രണ്ട് റകഅത് നിസ്കരിക്കുക. ശേഷം ഹംദും സ്വലാതും ചൊല്ലി ഇങ്ങനെ ദുആ ചെയ്യുക:

لا إله إلا الله الحليم الكريم سبحان الله رب العرش العظيم الحمد لله رب العالمين أسألك موجبات رحمتك وعزائم مغفرتك والغنيمة من كل بر والسلامة من كل إثم لا تدع لي ذنبا إلا غفرته ولا هما إلا فرجته ولا حاجة هي لك رضاء إلا قضيتها يا أرحم الراحمين

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter