എന്റെ മകള്‍ക്ക് ഫാത്തിമ എന്ന് പേരിടാന്‍ എന്റെ ഭാര്യ നേര്‍ച്ചയാക്കി, പക്ഷെ ഞാന്‍ ആ പേരിടാതെ മറ്റൊരു പേരാണിട്ടത് ? കുട്ടിക്ക് പേരിടാന്‍ ആര്‍ക്കാണ് അധികാരം ? നേര്‍ച്ച വീട്ടാത്തതില്‍ പ്രായശ്ചിത്തം ചെയ്യണോ? എന്താണ് പ്രായശ്ചിത്തം.

ചോദ്യകർത്താവ്

ഇസ്മാഈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരാള്‍ തനിക്കുണ്ടായ കുഞ്ഞിന് സുന്നത്തായ (മുഹമ്മദ്, അബ്ദുല്ല, അഹ്മദ് പോലെ) പേരിടണമെന്ന് നേര്‍ച്ചയാക്കിയാല്‍ ആ നേര്‍ച്ച സാധുവാകുന്നതും ആ പേര്തന്നെ കുഞ്ഞിന് നല്‍കേണ്ടതുമാണ് (ഹാശിയത്തുന്നിഹായ: 8/221, ശര്‍വാനി: 10/71). കുട്ടിക്ക് പേരിടുകയെന്നത് പിതാവിന്റെ അവകാശമാണ്. അത് കൊണ്ട് ഏതെങ്കിലും പേര് നല്‍കാന്‍ മാതാവ് നേര്‍ച്ചയാക്കിയാല്‍ സ്വഹീഹാവുകയില്ല. കുട്ടിയുടെ പിതാവിന്റെ സമ്മതത്തോടെയാണെങ്കില്‍ ശരിയാവും. പിതാവിന്റെ സമ്മതമില്ലാതെ മാതാവ് സുന്നതായ ഏതെങ്കിലും പേരിടാന്‍ നേര്‍ച്ചയാക്കിയാല്‍ നേര്‍ച്ച ശരിയാവുകയില്ല. അത് കൊണ്ട് പ്രായശ്ചിത്വം നല്‍കേണ്ടതുമില്ല. നേര്‍ച്ചയെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ വായിക്കുക. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter