ഒരാളുടെ ഭാര്യ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ തുടര്‍ന്നുള്ള ഇസ്ലാമിക നടപടികള്‍ എന്തൊക്കെയാണ്? അതോടു കൂടി ത്വലാഖ് സംഭവിക്കുമോ, ഭര്‍ത്താവിനു ഇനി ബന്ധപ്പെടാന്‍ പറ്റുമോ ?
ചോദ്യകർത്താവ്
ABDUL AZEEZ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വ്യഭിചാരം വന്‍ദോഷങ്ങളില്‍ പെട്ടതായാണ് ശരീഅത് എണ്ണുന്നത്. അറിയാതെ അതില്‍പെട്ടുപോയാല്‍ എത്രുയം വേഗം തൌബ ചെയ്ത് ഖേദിച്ച്മടങ്ങേണ്ടതാണ്. ഇസ്‌ലാമിക ഭരണമുള്ളിടത്താണെങ്കില്‍, നാല് സാക്ഷികള്‍ മുഖേന അത് സ്ഥിരപ്പെടുകയോ സ്വയം സമ്മതിക്കുകയോ ചെയ്താല്‍, വിവാഹിതരാണെങ്കില്‍ മരണം വരെ എറിഞ്ഞുകൊല്ലണമെന്നും വിവാഹം കഴിക്കാത്തവരാണെങ്കില്‍ നൂറ് അടി അടിച്ച് ഒരു വര്‍ഷം നാടുകടത്തണമെന്നുമാണ് ശരീഅതിന്റെ നിയമം.
മറ്റൊരാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കണ്ടത്കൊണ്ട് മാത്രം സ്ത്രീ ഭര്‍ത്താവിന് ഹറാം ആവുകയില്ല, മാത്രവുമല്ല, അത്തരം ബന്ധത്തിലൂടെ ഉണ്ടാവുന്ന കുട്ടി യഥാര്‍ത്ഥ ഭര്‍ത്താവിന്റേതാണെന്നാണ് ശരീഅത് നിയമം. വ്യഭിചാരം കൊണ്ട് ഇദ്ദ നിര്‍ബന്ധമാവുകയില്ലെന്നതാണ് ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം. അവളെ ത്വലാഖ് ചൊല്ലിയാല്‍ മാത്രമേ ബന്ധം മുറിയുകയുള്ളൂ. വ്യഭിചരിച്ചത് ഭര്‍ത്താവിന്റെ പിതാവ് ആണെങ്കിലും അത് കൊണ്ട് മാത്രം മകന് അവള്‍ ഹറാം ആവുകയില്ല എന്നത് തന്നെയാണ് പ്രബലം. തന്റെ ഭാര്യ വ്യഭിചരിച്ചെന്നു ഉറപ്പായ ഭര്‍ത്താവിനു ഭാര്യയെ ലിആന്‍ (ഖാദിക്കു മുന്നില്‍ നാലു പ്രാവശ്യം സത്യം ചെയ്തു പറയുകയും അഞ്ചാമത്, ഞാന്‍ കളവു പറയുന്നുവെങ്കില്‍ എന്‍റെ മേല്‍ അല്ലാഹുവിന്‍റെ ശാപം ഉണ്ടാവട്ടെ എന്നു പറയുകയും ചെയ്യല്‍) ചെയ്ത് ഒഴിവാക്കാവാന്നുതാണ്. വ്യഭിചാരത്തില്‍ ജനിച്ചതാണെന്നു ഉറപ്പുള്ള കുട്ടിയുടെ പ്രിതൃത്വം ഇതോടൊപ്പം നിഷേധിക്കാവുന്നതാണ്.
കൂടുതല്‍ അറിയാനും അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കാനും സൌഭാഗ്യം ലഭിക്കട്ടെ