ഭാര്യയുടെ മുല കുടിക്കൽ ഹറാമാണോ?
ചോദ്യകർത്താവ്
ishaq
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അല്ല, ഭാര്യുയടെ മുല കുടിക്കല്‍ ഹറാം അല്ല. മുലകുടിബന്ധത്തിലൂടെ വിവാഹബന്ധം നിഷിദ്ധമാവുന്ന രംഗങ്ങളുണ്ട്. അതിന് ചന്ദ്രമാസപ്രകാരം രണ്ട് വയസ്സ് പൂര്‍ത്തിയാവും മുമ്പ് ആയിരിക്കണം മുലകൊടുക്കുന്നത്. ശേഷമുള്ള മുലയൂട്ടലിലൂടെ വിവാഹ ബന്ധം നിഷിദ്ധമാവുകയോ മുലകുടി ബന്ധം സ്ഥാപിതമാവുകയോ ചെയ്യില്ല. അഞ്ച് പ്രാവശ്യമായി മുലയൂട്ടുകയും വേണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.