സ്ത്രീക്കുണ്ടാവുന്ന ശുക്ല സ്ഖലനത്തെ കുറിച്ച് വിശദീകരിക്കാമോ? സ്വയം ഭോഗത്തിലൂടെ യോനിയിലുണ്ടാവുന്ന സ്രവം ശുക്ലമാണോ? ഇതിനാല്‍ കുളി നിര്‍ബന്ധമാവുമോ?
ചോദ്യകർത്താവ്
ramla
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുരുഷന്മാരെപോലെ സാധാരണമല്ലെങ്കിലും സ്ത്രീകള്‍ക്കും സ്ഖലനമുണ്ടാവാറുണ്ട്. കാരണങ്ങളെന്തായാലും അങ്ങനെ ഉണ്ടാവുന്ന സ്ഖലനം കൊണ്ട് തന്നെ കുളി നിര്‍ബന്ധമാവുകയും ചെയ്യും. എന്നാല്‍ സ്വയം ഭോഗത്തിലൂടെയോ മറ്റോ സാധാരണ ഗതിയിലുണ്ടാവുന്ന യോനീസ്രവം മൂലം കുളി നിര്‍ബന്ധമാവുകയില്ല. പക്ഷേ, അതിന്റെ ഉല്‍ഭവസ്ഥാനത്തിനനുസരിച്ച് അത് ചിലപ്പോള്‍ നജസിന്റെ പരിധിയില്‍ വരാവുന്നതാണ്. യോനീഭാഗത്തിന്റെയും അപ്പുറത്ത് നിന്നാണ് അത് ഉണ്ടാവുന്നതെങ്കില്‍ അത് നജസാണെന്നതില്‍ തര്‍ക്കമില്ല. യോനിയില്‍നിന്ന് തന്നെ ഉല്‍ഭവിക്കുന്നതെങ്കില്‍ പ്രബലാഭിപ്രായപ്രകാരം അത് നജസല്ല. സ്രവിക്കുന്നത് ഇന്ദ്രിയമാണോ യോനീസ്രവമാണോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീ തന്നെയാണ്. സ്ഖലനത്തിലൂടെ പ്രത്യേകസുഖം അനുഭവപ്പെടുക, ഗോതമ്പ് മാവിന്റേത് പോലെയുള്ള വാസനയുണ്ടാവുക എന്നതൊക്കെയാണ് ഇന്ദ്രിയമാണെന്ന് തിരിച്ചറിയാനുള്ള അടയാളങ്ങളായി പണ്ഡിതര്‍ പറയുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.