ഭാര്യാ ഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അതിന് മുമ്പായി ചൊല്ലേണ്ട ദിക്റുകള്‍ എന്തൊക്കെയാണ്? കുട്ടികളുണ്ടാവാന്‍ പ്രത്യേക വല്ല ദിവസവുമുണ്ടോ?

ചോദ്യകർത്താവ്

ശാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും നല്ല കരുത്തോടെയാണെങ്കില്‍ ആരാധനയാക്കി മാറ്റാമെന്നതാണ് വിശുദ്ധ ഇസ്‌ലാമിന്‍റെ കാഴ്ചപ്പാട്. അത് കൊണ്ട് തന്നെ ദൈനംദിന ജീവിതത്തിലെ എല്ലാ മേഖലകളിലും അതിന്‍റേതായ കാഴ്ചപ്പാടുകളും മാര്‍ഗ്ഗരേഖകളുമുണ്ട്. ഭാര്യാഭര്‍തൃ ബന്ധവും എങ്ങനെയായിരിക്കണമെന്നും അതിലേര്‍പ്പെടുമ്പോള്‍ ചൊല്ലേണ്ട ദിക്റുകളും അത് പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്. ഇമാം ബുഖാരിയും മുസ്‌ലിമും ഇബ്നുഅബ്ബാസ് (റ)വില്‍നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, നിങ്ങളില്‍ ആരെങ്കിലും തന്‍റെ ഭാര്യയുമായി ബന്ധപ്പെടാന്‍ ഉദ്ദേശിച്ചാല്‍ ഇത് ചൊല്ലട്ടെ, بِسْمِ الله، اللهمّ جَنِّبْنَا الشَيْطَانَ وَجَنِّبِ الشَيْطَانَ مَا رَزَقْتَنَا (അല്ലാഹുവിന്‍റെ പേര് കൊണ്ട്, അല്ലാഹുവേ, ഞങ്ങളെതൊട്ട് നീ പിശാചിനെ അകറ്റേണമേ, ഞങ്ങള്‍ക്ക് തരുന്നതിലും നീ പിശാചിനെ അകറ്റേണമേ). ഇങ്ങനെ ചൊല്ലുന്ന പക്ഷം, ആ ബന്ധത്തില്‍ കുട്ടികളുണ്ടാവുന്നുവെങ്കില്‍ അതില്‍ ഒരിക്കലും പിശാചിന്‍റെ ദോഷം ഉണ്ടാവില്ല. കുട്ടികളുണ്ടാവാന്‍ പ്രത്യേക ദിവസങ്ങളില്‍ സാധ്യതയുള്ളതായി കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണുന്നില്ല, അത് അവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമല്ലല്ലോ. ജീവശാസ്ത്രമോ വൈദ്യശാസ്ത്രമോ തന്നെ ആണ് അത് പറയേണ്ടത്. ആര്‍ത്തവം നിലച്ച ആദ്യദിവസങ്ങളില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് ശരീര ശാസ്ത്രം പറയുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter