ഭാര്യയുമായി ബന്ധപ്പെടുമ്പോള്‍ ജനാബത്ത് കുളി നിര്‍ബന്ധമാകാന്‍ മനിയ്യ് പുറപ്പെടണമെന്നുണ്ടോ?എതെല്ലാം സന്ദര്‍ഭത്തില്‍ കുളി നിര്‍ബന്ധമാകും.
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഭാര്യാഭര്‍തൃബന്ധം തന്നെ കുളി നിര്‍ബന്ധമാവാനുള്ള കാരണമാണ്. മനിയ്യ് പുറപ്പെടുക എന്നത് കുളി നിര്‍ബന്ധമാവാനുള്ള മറ്റൊരു കാരണമാണ്. നിര്‍ബന്ധ കുളിയുടെ കാരണങ്ങളും രീതിയും എന്ന ലേഖനത്തില്‍ ഇത് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.