ഭാര്യ ഗര്‍ഭിണിയായാല്‍ പിന്നെ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റുമോ? പറ്റുമെങ്കില്‍ എത്ര കാലം വരെ?
ചോദ്യകർത്താവ്
സാജിദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഹൈള് (ആര്‍ത്തവം), നിഫാസ് (പ്രസവരക്തം) എന്നിവ ഇല്ലാത്ത വേളകളിലൊക്കെ, ആരോഗ്യ പ്രശ്നങ്ങളുണ്ടാവാത്തിടത്തോളം ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്നതാണ് കര്‍മ്മശാസ്ത്ര നിയമം. ഭാര്യക്ക് പ്രയാസമാണെന്ന് തോന്നുന്ന സാഹചര്യങ്ങളിലും ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് ഉത്തമം. അവരുമായി (ഭാര്യമാര്‍) നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക എന്ന സൂറതുന്നിസാഇലെ ആയതിന്‍റെ വെളിച്ചത്തില്‍ പണ്ഡിതര്‍ ഇത് സമര്‍ത്ഥിക്കുന്നുണ്ട്. ഗര്‍ഭസമയത്ത് ലൈംഗികമായി ബന്ധപ്പെടുന്നതിലൂടെ തന്‍റെ ഭാര്യക്കോ ഗര്‍ഭസ്ഥ ശിശുവിനോ ആരോഗ്യപ്രശ്നങ്ങളുണ്ടാവാന്‍ സാധ്യതകളുണ്ടോ എന്ന് പറയേണ്ടത് ഡോക്ടര്‍മാരാണ്. ഗര്‍ഭത്തിന്‍റെ ആദ്യമൂന്ന് മാസങ്ങളില്‍, ഗര്‍ഭം ഇളകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ആ കാലയളവില്‍ ലൈംഗിക ബന്ധം ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യശാസ്ത്രം പറയുന്നു. ഗര്‍ഭം ഏഴ് മാസം പിന്നിട്ട ശേഷമുള്ള ലൈംഗിക ബന്ധവും ഏറെ ശ്രദ്ധിച്ചായിരിക്കണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ആരോഗ്യകരവും സന്തുഷ്ടവുമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.