ആദ്യ പ്രസവത്തിനു ശേഷം കോപര്‍ ടി ഉപയോഗിച് പ്രസവം താല്കാലികം ആയ് നിര്ത്തി വെക്കുന്നതിന്റെ വിധി എന്താണ് ?
ചോദ്യകർത്താവ്
ശുഐബ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
താല്‍കാലികമായി പ്രസവം നിറുത്തുന്നത് അനുവദനീയമാണ്. കുട്ടികളെ വളര്‍ത്തല്‍, ഭാര്യയുടെ ആരോഗ്യം, സൌന്ദര്യം എന്നിവ സംരക്ഷിക്കല്‍ എന്നീ കാരണങ്ങള്‍ക്കല്ലാതെയാണ് താല്കാലികമായി നിറുത്തുന്നതെങ്കില്‍ അത് കറാഹതാണ്. സ്ഥിരമായി പ്രസവം നിറുത്തുന്നത് നിഷിദ്ധവുമാണ്. കോപര്‍ ടി. ഉപയോഗിച്ച് പ്രസവം നിറുത്തുന്നത് താല്കാലികമായതിനാല്‍ അത് അനുവദനീയമാണ്. മേല്‍പറഞ്ഞ കാരണങ്ങളില്ലെങ്കില്‍ കറാഹതുമാണ്.
സന്താന നിയന്ത്രണത്തെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ താഴെ ലിങ്കുകള്‍ ക്ലിക്കു ചെയ്യുക
സന്താനനിയന്ത്രണം: ആധുനിക വഴികളും കര്‍മശാസ്ത്രവിധികളും
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
 
 


 
            
                         
                                     
                                     
                                     
                                     
                                     
                                    