ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം അവരുടെ ഗുഹ്യാവയവങ്ങളില്‍ ഉമ്മ കൊടുക്കുന്നത് കൊണ്ടോ നാക്ക് ഉപയോഗിച്ച് സുഖം എടുക്കുന്നത് കൊണ്ടോ കുഴപ്പമുണ്ടോ ?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സമ്പൂര്‍ണ്ണജീവിത പദ്ധതിയായ വിശുദ്ധ ഇസ്‌ലാമിന് എല്ലാ കാര്യത്തിലുമെന്ന പോലെ ലൈംഗിക രീതികളിലും അതിന്റേതായ കാഴ്ചപ്പാടുകളുണ്ട്. അനുവദനീയമായ രീതികളും നിഷിദ്ധമായ രീതികളും വ്യക്തമായി ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.  കുടുംബം ലൈഫ്സ്റ്റൈല്‍ എന്ന വിഭാഗത്തിലെലൈംഗികം എന്ന ഉപവിഭാഗത്തില്‍ അത് വിശദമാക്കിയിട്ടുണ്ട്. അതില്‍ പറഞ്ഞ നിഷിദ്ധമായ രൂപങ്ങളല്ലാത്തതൊക്കെ അനുവദനീയമാണ്.

വായകൊണ്ടുള്ള ലൈംഗികതയും അനുവദനീയമാണെന്ന് ഭൂരിഭാഗ പണ്ഡിതരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ നജസുമായി ബന്ധപ്പെടാനുള്ള സാധ്യത ഏറെ ഉണ്ടെന്നതിനാല്‍ അത് കറാഹതാണ് എന്ന് ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്.

ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter