കോപ്പര്‍ ടി പോലോത്തത് ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്
ചോദ്യകർത്താവ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഗര്‍ഭനിയന്ത്രണമാര്‍ഗ്ഗങ്ങളില്‍ സ്ഥിരമായവും താല്‍ക്കാലികവുമുണ്ട്. സ്ഥിരമായ മാര്‍ഗ്ഗങ്ങള്‍ ഹറാം തന്നെയാണ്. എന്നാല്‍, താല്‍കാലിക മാര്‍ഗ്ഗങ്ങളുടെ വിധികള്‍ വ്യത്യസ്തമാണ്. അവ വിശദമായി കുടുംബം ലൈഫ്സ്റ്റൈല്‍ എന്നതിലെ കുടുംബത്തിന്‍റെ ഫിഖ്ഹ് എന്ന ഉപവിഭാഗത്തിലെ െസന്താനനിയന്ത്രണത്തിന്‍റെ സാധുത എന്ന ലേഖനത്തില്‍ കാണാവുന്നതാണ്. ഭദ്രമായ കുടുംബജീവിതം നയിക്കാനും ഭാര്യമാരെയും മക്കളെയും കണ്‍കുളുര്‍മ ലഭിക്കാനും നാഥന്‍ തുണക്കട്ടെ.