ഭര്‍ത്താവിന് ലൈഗിക ബന്ധത്തില്‍ താല്‍പര്യമുണ്ടങ്കിലും ഭാര്യക്ക് അത് വേണ്ടെന്ന് വെക്കാന്‍ അവകാശമുണ്ടോ...?
ചോദ്യകർത്താവ്
ഷഹ്ന പെരിന്തല്‍മണ്ണ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. إِذَا بَاتَتْ الْمَرْأَة هَاجِرَة فِرَاش زَوْجهَا لَعَنَتْهَا الْمَلَائِكَة حَتَّى تُصْبِحഭര്‍ത്താവിന്റെ കിടപ്പറ ഒഴിവാക്കിയാല്‍ നേരം പുലരുവോളം മലക്കുകള്‍ അവളെ ശപിക്കുമെന്ന് മുസ്‍ലിം ഉദ്ധരിച്ച ഹദീസില്‍ കാണാം. ഈ ഹദീസ് വിശദീകരിച്ച് കൊണ്ട് ഇമാം നവവി (റ) പറയുന്നു ശര്‍ഇയ്യായ കാരണമില്ലാതെ ഭര്‍ത്താവിന്റെ വിരിപ്പില്‍ നിന്ന് വെടിഞ്ഞ് നില്‍കല്‍ ഹറാമാണെന്നതിനുള്ള തെളിവാണിത്. ലൈംഗിക ബന്ധം എന്നത് ഭര്‍ത്താവിന്റെ അവകാശമാണ്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ സുന്നത് നോമ്പ് നോല്‍കരുതെന്ന് പോലും നിയമം വെച്ചത് ഈ അവകാശം വകവെച്ച് കൊടുക്കല്‍ നിര്‍ബന്ധമായത് കൊണ്ടാണ്. ഇതേ കാരണം കൊണ്ട് തന്നെയാണ് ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ സുന്നതായ ഹജ്ജ് കര്‍മ്മത്തിനു പോവരുതെന്ന് പറഞ്ഞതും. ഹൈള്, ഗുഹ്യാവയവത്തില്‍ മുറിവ് പോലെ ലൈംഗിക ബന്ധത്തിനു സാധിക്കാത്ത അസുഖങ്ങള്‍ പോലോത്ത ശര്‍ഇയ്യായ കാരണമില്ലാതെ അതില്‍ നിന്ന് ഭര്‍ത്താവിനെ തടയാന്‍ പാടില്ല. തന്റെ ശാരീരികവും മാനസികവുമായ പരിശുദ്ധിക്ക് വേണ്ടിയാണല്ലോ വിവാഹം. ലൈംഗികമായ ആഗ്രഹ പൂര്‍ത്തീകരണത്തിന്റെ നിലവിലുള്ള അനുവദനീയമായ ഏക മാര്‍ഗമാണ് വിവാഹ ബന്ധം. ഈ ബന്ധത്തിലൂടെ ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവ് ഭാര്യക്കും ലൈംഗിക പരിശുദ്ധി നല്‍കല്‍ നിര്‍ബന്ധമാണ്. പരസ്പരം ലൈംഗിക ബന്ധത്തിനു അനുവദിക്കാതിരിക്കുന്നതിലൂടെ ആഗ്രഹ പൂര്‍ത്തീകരണത്തിനു അനുവദനീയമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ അവലംഭിച്ചേക്കാവുന്ന അവസ്ഥയും വന്നു ചേര്‍ന്നേക്കാം. إذا دعا الرجل زوجته لحاجته فلتأته، وإن كانت على التنور ഭര്‍ത്താവ് ഭാര്യയെ തന്റെ ആവശ്യങ്ങള്‍ക്കായി വിളിച്ചാല്‍ അവള്‍ അടുക്കള ജോലിയിലേര്‍പെട്ടിരിക്കുകയാണെങ്കിലും അവന്റെ അടുത്ത് പോയിക്കൊള്ളട്ടെ. പുറമെ ഭര്‍ത്താവിനെ തെറ്റല്ലാത്ത കാര്യങ്ങളിലൊക്കെ അനുസരിക്കല്‍ ഭാര്യക്ക് നിര്‍ബന്ധമാണ്. ആ നിലക്ക് കൂടി ലൈംഗിക ബന്ധത്തില്‍ നിന്ന് തടയുന്നതിലൂടെ ഭാര്യ കുറ്റക്കാരായിത്തീരുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.