എൻ്റെ മകൻ പേരിട്ടത് മുഹമ്മദ് അഫ്ഫാന് എന്നാണ് . ഈ പേരിന് എന്തെങ്കിലും പ്രശ്നമുണ്ടോ?. അഫ്ഫാൻ എന്ന് മാത്രം ഇടാൻ പാടില്ല എന്ന് പറയുന്നത് കേട്ടു (ആദികാരികമല്ല)..
ചോദ്യകർത്താവ്
Muhammed Shafi
May 21, 2017
CODE :Par8547
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മുഹമ്മദ് അഫ്ഫാന്‍ എന്ന പേരിനു ഒരു പ്രശ്നവുമില്ല. അഫ്ഫാന്‍ എന്നു മാത്രമായി പേരിടിന്നതിനും ഒരു കുഴപ്പവുമില്ല. അഫ്ഫാന്‍ എന്നാല്‍ ചാരിത്ര ശുദ്ധി കാത്തു സൂക്ഷിക്കുന്നതില്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നവനെന്നാണ്. ഹിജ്റ 220 ല്‍ വഫാതായ സുപ്രസിദ്ധ ഹദീസ് പണ്ഡിതന്‍റെ നാമമാണ് അഫ്ഫാന് ബ്നു മുസ്‍ലിം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.