ഞാൻ നിന്നെ (ഭാര്യയെ) ത്വലാഖ് ചൊല്ലിയിരിക്കുന്നു എന്ന് സ്വയം സംസാരിച്ചത് കൊണ്ട് , ത്വലാഖ് സംഭവിക്കുമോ?
ചോദ്യകർത്താവ്
Ashikmk
Sep 8, 2018
CODE :Cou8903
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
പ്രായ പൂർത്തിയും ബുദ്ധിയുമുള്ളവനും നിർബ്ബന്ധിക്കപ്പെടത്തവനുമായ ഒരു വ്യക്തി ത്വലാഖിന്റെ വ്യക്തമായ ഈ വചനം പറയുമ്പോൾ അത് കൊണ്ട് ത്വലാഖ് സംഭവിക്കാനുള്ള നിബന്ധനകൾ ഇവയാണ്. ഒന്ന്: അത് ത്വലാഖിന് ഉപയോഗിക്കുന്ന പദവും അക്ഷരങ്ങളുമാണെന്ന് അറിവുണ്ടാകണം. രണ്ട്: അതിന്റെ അർത്ഥം വിവാഹം വേർപ്പെടുത്താൻ ഉപയോഗിക്കുന്നതാണെന്ന് അറിവുണ്ടാകണം. മൂന്ന്: നാക്ക് പിഴവായിട്ടല്ലാതെ ബോധപൂർവ്വം വായ കൊണ്ട് ഈ വചനം പറയണം. നാല്: ചുരങ്ങിയത് തനിക്ക് തന്നെ കേൾക്കാവുന്നത്രയെങ്കിലും ശബ്ദം ഉയർത്തണം. ഈ നിബന്ധനകൾ ഒത്തുവന്ന സ്വയം പറച്ചിലാണ് നടന്നതെങ്കിൽ ത്വലാഖ് സംഭവിക്കും. ഇവിടെ ഈ പറച്ചിൽ കൊണ്ട് ത്വലാഖ് സംഭവിക്കണം എന്ന് കരുതിയാലും ഇല്ലെങ്കിലും ത്വലാഖ് പോകും. കാരണം ത്വലാഖിന്റെ വ്യക്തമായ വചനം പറയുമ്പോൾ ത്വലാഖ് സംഭവിക്കണം എന്ന കരുത്ത് ശർത്വില്ല. (തുഹ്ഫ, ശർവ്വാനി, കുർദി, അസ്ന)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.