ഉസ്താദെ പെണ്ണ്കാണൽ ചടങ്ങിൽ പെണ്ണിനോട് എന്തൊക്കെ കാര്യങ്ങളാണ് സംസാരിക്കാൻ പറ്റുക ?നമ്മുടെ അസുകങ്ങളെ പറ്റി,ചെറുപ്പത്തിൽ പ്രേമത്തിനെ കുറിച്ച് നിർബന്ധമായി പറയേണ്ടതുണ്ടോ ?ഒന്ന് വിശദീകരിക്കാമോ
ചോദ്യകർത്താവ്
Saleem p
Oct 28, 2018
CODE :Par8937
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
പെണ്ണ് കാണാൻ പോകുമ്പോൾ പെണ്ണിനോട് ഒന്നും സംസാരിക്കാൻ പറ്റില്ല. പെണ്ണിന്റെ മുഖവും മുൻകയ്യും വ്യക്തമാകുന്നത് വരേ ഒന്നു നോക്കാൻ മാത്രമേ പറ്റുകയുള്ളൂ.. മുഖവും മുൻകയ്യുമല്ലാത്ത മറ്റു ശരീര ഭാഗങ്ങൾ നോക്കൽ ഹറാമാണ്. മുഖം കണ്ടാൽ അവരുടെ സൌന്ദര്യവും മുൻകൈ കണ്ടാൽ അവരുടെ ശാരീരിക സ്ഥിതിയും അറിയാം. ഒറ്റ നോട്ടത്തിൽ തന്നെ അവ രണ്ടും വ്യക്തമായി കാണാൻ പറ്റിയാൽ പിന്നെ നോക്കൽ ഹറാമാണ്. എന്നാൽ രണ്ടും മൂന്നും പ്രാവശ്യം നോക്കിയിട്ടും വ്യക്തമായി കാണാൻ പറ്റിയില്ലെങ്കിൽ അതിന് സാധിക്കും വരേ നോക്കാം. അതിലപ്പുറം പിന്നെ അവരുടെ മുഖവും മുൻകയ്യും തന്നെ നോക്കൽ ഹറാമാണ് (തുഹ്ഫ, കുർദി).
കല്യാണം കഴിക്കാൻ പോകുന്ന സ്ത്രീ പുരുഷന്മാരുടെ കൂടുംബ, സ്വഭാവാദി കാര്യങ്ങളൊക്കെ, കാണലും സംസാരിക്കലും ഹലാലായ ആളുകൾ വഴി ഗുണകാക്ഷയോടെ അന്വേഷിച്ചറിയുകയാണ് ചെയ്യേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.