ഉപ്പയുടെ ജ്യേഷ്ടന്റെയോ അനിയന്റെയോ മകളെ വിവാഹം കഴിക്കാൻ പറ്റുമോ.? മഹ്‌റം ആരൊക്കെയാണെന്ന് വിശദീകരിക്കാമോ ?
ചോദ്യകർത്താവ്
Farhan
Dec 18, 2018
CODE :Fiq9006
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
മഹ്റമത്തായ (വിവാഹ ബന്ധം ഹറാമായ) സ്ത്രീകൾ ഇവരാണ്: ഉമ്മ, മാതാമഹി, പിതാമഹി, മകൾ, മകന്റെ മകൾ, മകളുടെ മകൾ, സഹോദരി, സഹോദന്റെ മകൾ, സഹോദരിയുടെ മകൾ, പിതാവിന്റെ സഹോദരി, മാതാവിന്റെ സഹോദരി, പിതാവിന്റെ (ഉമ്മയല്ലാത്ത) ഭാര്യ, മകന്റെ ഭാര്യ, ഭാര്യയുടെ ഉമ്മ, ഭാര്യയുടെ ആദ്യത്തെ ഭർത്താവിലുള്ള മകൾ എന്നിവരാണ്.മുലകുടി ബന്ധം പൊതുവെ നമ്മുടെ നാട്ടിൽ കുറവായതിനാൽ തൽകാലം മുലകുടി ബന്ധത്തിലുള്ള മഹ്റമാത്തിനെ ഇവിടെ പറയുന്നില്ല. എന്നാൽ ചോദ്യത്തിൽ പറയപ്പെട്ട പിതൃ സഹോദരന്റെ മകൾ മഹ്റമത്ത് അല്ല. അതിനാൽ അവളെ വിവാഹം കഴിക്കാം. എന്നാലും അത്തരം അടുത്ത ബന്ധുക്കളെക്കാൾ വിവാഹം കഴിക്കാൻ നല്ലത് അൽപം അകന്ന ബന്ധുക്കളാണ് (തുഹ്ഫ, ഫത്ഹുൽ മുഈൻ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.