നിക്കാഹ് ചെയ്യപ്പെട്ടത് മുതൽ വൈവാഹിക ജീവിതത്തിലെ ദിക്റുകളും ദുആകളും എന്തൊക്കെ
ചോദ്യകർത്താവ്
Abdul majeed
Jan 5, 2019
CODE :Oth9043
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ദാമ്പത്യ ജീവിതത്തിന്റെ മാത്രം ഭാഗമായ ദുആഅ് ആയിട്ട് പറയപ്പെടുന്നത് ഇവയാണ്.
- ഭാര്യാ ഭർത്താക്കൾ തമ്മിൽ ആദ്യമായി കണ്ടു മുട്ടുമ്പോൾ ഭർത്താവ് ഭാര്യയുടെ മൂർദ്ധാവിൽ പിടിച്ച് بَارَكَ اللَّهُ لِكُلٍّ مِنَّا فِي صَاحِبِهِ എന്ന് ദുആ ചെയ്യൽ സുന്നത്താണ് (അസ്നൽ മത്വാലിബ്).
- ഒരാൾ വിവാഹം കഴിച്ചാൽ ഭാര്യയുടെ മൂർദ്ധാവിൽ കൈ വെച്ച് اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا وَخَيْرِ مَا جُبِلَتْ عَلَيْهِ، وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا جُبِلَتْ عَلَيْهِഎന്ന് ചൊല്ലൽ സുന്നത്താണ്. (ഇബ്നു മാജ്ജഃ, അബൂ ദാവൂദ്)
- ഭാര്യാഭർത്താക്കൾ ലൈംഗിക ബന്ധത്തിന് ഉദ്ദേശിക്കുമ്പോൾ بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتنَا എന്ന് ചൊല്ലൽ സുന്നത്താണ് (ബുഖാരി, മുസ്ലിം)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.