ഇദ്ധയിൽ ഇരിക്കുന്ന സ്ത്രീകൾക്കു ആരെയൊക്കെ കാണുവാൻ പറ്റും ? ഭർത്താവിന്റെ അനിയന്മാരെ അവരുടെ മക്കളെ കാണുവാൻ പറ്റുമോ ?

ചോദ്യകർത്താവ്

Saleem

Jan 8, 2019

CODE :Par9049

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

സത്യ വിശ്വാസികളോടും സത്യ വിശ്വാസിനികളോടും മഹ്റം അല്ലാത്തവരെ (വിവാഹ ബന്ധം ഹറാമാക്കപ്പെട്ടവർ അല്ലാത്തവരെ) നോക്കാൻ പാടില്ലായെന്ന് അല്ലാഹു തആലാ പരിശുദ്ധ ഖുർആനിൽ ശക്തമായി ഉണർത്തുന്നുണ്ട് (സൂറത്തുന്നൂർ). അഥവാ ഇദ്ദയിരിക്കുന്ന സമയത്താണെങ്കിലും അല്ലെങ്കിലും പുരുഷന്മാരിൽ നിന്ന് മഹ്റമിനെ (വിവാഹ ബന്ധം ഹറാമാക്കപ്പെട്ടവരെ) മാത്രമേ ഒരു സ്ത്രീക്ക് കാണാൻ പറ്റുകയുള്ളൂ. കച്ചവടം മറ്റു ഇടപാടുകൾ, സാക്ഷി നിൽക്കൽ, ചികിത്സ തുടങ്ങിയ അത്യാവശ്യ സന്ദർഭങ്ങളിൽ (വികാരത്തോടെയല്ലാതെ) കാണാം, നോക്കാം. എന്നാൽ വികാരത്തിനടിമപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ ഈ കാര്യങ്ങൾക്കു വേണ്ടിയും നോക്കൽ ഹറാമാണ് (ശറഹു മുസ്ലിം, നിഹായ). ഭർത്താവിന്റെ അനിയന്മാരും അവരുടെ ആൺമക്കളും പ്രായം തികഞ്ഞവരാണെങ്കിൽ അവരെ അന്യരെപ്പോലെയാണ് ഇദ്ദയിലും അല്ലാത്ത അവസരത്തിലും പരിഗണിക്കേണ്ട്. കുട്ടികളുടെ കാര്യത്തിൽ അൽപം കൂടി മനസ്സിലാക്കാൻ FATWA CODE: Fiq8968  എന്ന ഭാഗം വായിക്കുക.   

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter