Assalamu Alaikum Warahmatullahi Wabarkatuhu, Bahumanapetta Ustad avarkal ariyunnathinu njan sulphi ebrahim abu dhabiyil ninnum... ennu naattil ente bharya randamathe makalku janmam nalki ALHAMDULILLA.. prasava shesham bharyude vappa bankum iqmatum nalki athinu shesham mattu avishyathinayi purathupoya samayathu ente sahodariyum bharthavum vannu veendum bankum iqamatum koduthu aaa samayam ente bharya operation theateril ayirinnu pinneedu anu ithu arinjathinu shesham ente bharya valiya vishamathil anu... enne help cheyyanam ente molku ithil ninnum valla dhoshavum undakumo..
ചോദ്യകർത്താവ്
SULPHI EBRAHIM
Jan 12, 2019
CODE :Abo9062
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പ്രസവിച്ച ഉടനെ കുട്ടിയുടെ ചെവിയിൽ ബാങ്കും ഇഖാമത്തും കൊടുക്കുന്നത് ഒന്നാമതായി റസൂൽ (സ്വ) അങ്ങനെ ചെയ്തത് കൊണ്ടും പിന്നെ കുട്ടികളെ ശല്യം ചെയ്യുന്ന പിശാചിൽ നിന്ന് കാവൽ ഉണ്ടാകാനും ജനിച്ച് വീഴുമ്പോൾ ആദ്യം തന്നെ തൌഹീദിന്റെ വചനം ചെവിയിൽ മുഴങ്ങാനും വേണ്ടിയാണ് (ഇആനത്ത്). ഇത് ഭാര്യാ പിതാവ് ആദ്യം ചെയ്തതോട് കൂടി സംഭവിച്ചു കഴിഞ്ഞു. പിന്നെ രണ്ടാമതൊരാൾ വന്നു വീണ്ടും ബാങ്കും ഇഖാമത്തും കൊടുക്കൽ സുന്നത്തില്ലെങ്കിലും (ഒരു പക്ഷേ ആദ്യം ഭാര്യാപിതാവ് ചെയ്തത് അറിയാതെ ഇദ്ദേഹം ചെയ്തതാകാം) തൌഹീദിന്റെ വചനം വീണ്ടും ആ കുഞ്ഞിന്റെ കാതിൽ മുഴങ്ങിയതിന് ടെൻഷൻ അടിക്കുകയല്ല സന്തോഷിക്കുകയാണ് വേണ്ടത്. അതേ സമയം രണ്ടാമത് വന്നയാൾ ബാങ്ക് കൊടുക്കുന്നതിന് പകരം വല്ല മൂളിപ്പാട്ടും പാടിയാണ് പോയതെങ്കിൽ അതിൽ ടെൻഷൻ അടിക്കുന്നതിൽ അർത്ഥമുണ്ട്. ഇവിടെ പക്ഷേ അങ്ങനെയല്ലല്ലോ സംഭവിച്ചത്. അതിനാൽ വിഷമിക്കാനായി ഇതിൽ യാതൊരു കാരണവും കാണുന്നില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.