ഉമ്മ മരണപ്പെട്ടു . നാല് മക്കൾ ഉണ്ട് (ഒരു പെണ്ണും മൂന്നു ആണും ). ഉമ്മയുടെ സമ്പാദ്യം ആയി 60000 രൂപ ബാക്കി ഉണ്ട് . ഈ രൂപക്കു എല്ലാ കൊല്ലവും സകാത് കൊടുക്കാറുണ്ട് . മരണ ശേഷവും ഇനി സകാത് കൊടുക്കേണ്ടതുണ്ടോ ? ഇത് വരെ ആ പണം എന്ത് ചെയ്യണമെന്ന് മക്കൾ തീരുമാനിച്ചില്ല . ഇത് നാല് പേർക്കും വീതിച്ചിട്ടുമില്ല .

ചോദ്യകർത്താവ്

ഉമ്മ മരണപ്പെട്ടു . നാല് ...

Jan 14, 2019

CODE :Fiq9066

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഒരാൾ മരിച്ചതിന് ശേഷം അയാളുടെ അനന്തര സ്വത്ത് ആർക്കും വീതിക്കാതെ പിന്തിച്ച് ആ സ്വത്തിൽ വർഷം തികഞ്ഞാൽ ആർക്കും സകാത്ത് നിർബ്ബന്ധമാകില്ല. കാരണം അതിന്റെ ഉടമ മരണപ്പെട്ടു പോയി, നിലവിൽ അത് വീതിക്കപ്പെടാത്തത് കാരണം ആരുടേയും ഉടമസ്ഥതയിലുമല്ല (നിഹായ, അസ്ന).

എന്നാൽ ഒഒരാൾ മരിച്ചാൽ അയാളുടെ അനന്തര സ്വത്ത് അല്ലാഹു പരിശുദ്ധ ഖുർആനിൽ നിർദ്ദേശിച്ച അനന്തരാവകാശികൾക്ക് വിതീച്ചു കൊടുക്കൽ നിർബ്ബന്ധമാണ് അകാരണമായി അത് പിന്തിക്കാൻ പാടില്ല. കാരണം അത് അവരുടെ അവകാശമാണ് (സൂറത്തുന്നിസാഅ്). നബി (സ്വ) അരുൾ ചെയ്തു: ‘ആരെങ്കിലും അല്ലാഹു നിശ്ചയിച്ച അനന്തര സ്വത്ത് കൊടുക്കാതിരുന്നാൽ അന്ത്യനാളിൽ സ്വർഗത്തിലുള്ള അവന്റെ അനന്തര സ്വത്ത് അല്ലാഹു അവന് നിഷേധിക്കും’ (ബൈഹഖീ, ഇബ്നു മാജ്ജഃ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter