അസ്സലാമു അലൈകും എനിക്ക് എട്ടു വയസുള്ള മോളും ആറു വയസുള്ള മോനും ഉണ്ട് എന്റെ ഭാര്യ വീട്ടിൽ പലപ്പോഴും മക്കളുടെ മുന്നിൽ വസ്ത്രം മാറുകയും , പാന്റ് ധരിക്കാതെ ചുരിദാർ ടോപ് മാത്രം ധരിച് മക്കളുടെ മുന്നിൽ നടക്കാറുണ്ട് ....ഇതിൽ വല്ല തെറ്റും ഉണ്ടോ ഇസ്ലാമിക കാഴ്ചപ്പാട് എന്താണ് ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
ചോദ്യകർത്താവ്
SAHODARAN
Jan 24, 2019
CODE :Par9084
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സ്വന്തം മക്കളുടെ മുന്നിൽ സ്ത്രീയുടെ ഔറത്ത് കാൽ മുട്ടിന്റേയും പൊക്കിളിന്റേയും ഇടയിലുള്ള ഭാഗമാണ്. ആ ഭാഗം കുട്ടികൾക്ക് മുന്നിൽ വെളിവാക്കൽ ഹറാമാണ്. മറ്റു ഭാഗങ്ങൾ അവരുടെ മുന്നിൽ വെളിവാക്കിയാൽ അവരിൽ വൈകാരികമായോ മറ്റോ പ്രശ്നങ്ങളുണ്ടാക്കുമെങ്കിൽ മറ്റു ഭാഗങ്ങളും മറക്കൽ നിർബ്ബന്ധമാണ്, അല്ലെങ്കിൽ കുഴപ്പമില്ല. (ശർവാനി, ബാജൂരീ). എന്നാൽ താൻ എന്താണ് കാണുന്നത് എന്ന് വ്യക്തമായി പറയാൻ കഴിയാത്തത്ര വളരേ ചെറിയ കുട്ടികൾക്കു മുന്നിൽ ഔറത്ത് വെളിവാക്കാവുന്നതാണ് (ശറഹുൽ ബഹ്ജഃ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.