പെൺമക്കളുടെ കല്ല്യാണം ശരിയാവാൻ വല്ല പ്രാർത്ഥനയും ഉണ്ടോ

ചോദ്യകർത്താവ്

Veeran Kutty

Feb 3, 2019

CODE :Fiq9112

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നമ്മുടെ അസ്വസ്ഥതകളും നീങ്ങാനും ആവശ്യങ്ങൾ നിർവ്വഹിക്കപ്പെടാനും ധാാരാളം ദിക്റുകളും ദുആകളും അല്ലാഹുവും റസൂൽ (സ്വ)യും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അവയിൽ ചിലത് ഇവിടെ ഹ്രസ്വമായി പ്രതിപാദിക്കാം.

അല്ലാഹു തആലാ പറയുന്നു: ‘നിങ്ങൾ നിസ്കാരം കൊണ്ടും ക്ഷമ കൊണ്ടും അല്ലാഹുവിനോട് സഹായം ചോദിക്കുവീൻ’ (സൂറത്തുൽ ബഖറ).

‘നിങ്ങൾ അല്ലാഹുവിനോട് പൊറുക്കലിനെ  തേടുവീൻ. അവൻ നിങ്ങൾക്ക് ധാരാളമായി പൊറുത്തു തരും, മുകളിൽ നിന്ന് മഴവർഷിക്കും, നിങ്ങളുടെ സ്വത്തിലും മക്കളിൽ ധാരാളമയി അനുഗ്രഹം ചൊരിയും. നിങ്ങൾക്ക് തോട്ടങ്ങളും നദികളും നൽകും’ (സൂറത്തു നൂഹ്).

യൂനുസ് നബി (അ) മത്സ്യത്തന്റെ വയറ്റിൽ അകപ്പെട്ട സമയത്ത് തനിക്ക് രക്ഷപ്പെടാൻ മറ്റു വഴികളൊന്നുമില്ലെന്ന് മനസ്സിലാക്കിയപ്പോൾ രക്ഷക്കായി പ്രാർത്ഥിച്ചത്  لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ എന്നായരുന്നു (സൂറത്തിൽ അമ്പിയാഅ്). ഏത് കാര്യവും നിറവേറ്റപ്പെടാൻ വേണ്ടി ഒരു മുസ്ലിം ഈ ദുആ ചെയതാൽ അവന് ഉത്തരം നൽകപ്പെടും (മുസ്നദ് അഹ്മദ്).

നബി (സ്വ) അരുൾ ചെയ്തു: ‘ആരെങ്കിലും

 اللهمَّ إني أسالُك بأنَّ لك الحمدُ، لا إله إلَّا أنتَ وحدَك لا شريكَ لك، المنّانُ، يا بديعَ السماواتِ والأرضِ، يا ذا الجلالِ والإكرامِ، يا حيُّ يا قيومُ، إني أسالكَ الجنة، وأعوذُ بك من النارِ 

എന്ന് ദുആ ഇരക്കൽ അല്ലാഹുവിന്റ ഇസ്മുൽ അഅ്ളം കൊണ്ട് പ്രാർത്ഥിക്കലാണ്. അത് കൊണ്ട് എന്ത് ചോദിച്ചാലും നൽകപ്പെടും പ്രാർത്ഥിച്ചാൽ സ്വീകരിക്കപ്പെടും’ (അബൂ ദാവൂദ്, നസാഈ, അഹ്മദ്, അദബുൽ മുഫ്റദ്).

“രാത്രിയുടെ ആദ്യ പകുതി അല്ലെങ്കിൽ മൂന്നിൽ രണ്ട് കഴിഞ്ഞാൽ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവന്നിട്ട് ചോദിക്കും: ‘ചോദിക്കുന്നവരില്ലേ അവർക്ക് നൽകപ്പെടും. പ്രാർത്ഥിക്കുന്നവരില്ലേ, അവർക്ക് ഉത്തരം ചെയ്യപ്പെടും പൊറുക്കലിനെ തേടുന്നവരില്ലേ, അവരുടെ ദോശങ്ങൾ പൊറുക്കപ്പെടും.’ സ്വുബ്ഹിയുടെ സമയം ആകുന്നത് വരേ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും” (സ്വഹീഹ് മുസ്ലിം). ഇവിടെ അല്ലാഹു ഇറങ്ങും എന്നത് കൊണ്ടുള്ള ഉദ്ദേശ്യം അല്ലാഹുവിന്റെ നിർദ്ദേശ പ്രാകാരം മലക്കുകൾ വരും എന്നാണ്.

‘നബി (സ്വ)യുടെ മേൽ സദാ സ്വലാത്ത് വർദ്ധിപ്പിച്ചു കൊണ്ടിരുന്നാൽ അവന്റെ ആധികളും വ്യഥകളും തീരുകയും ദോഷങ്ങൾ പൊറുക്കപ്പെടുകയും ചെയ്യും’ (തിർമ്മിദി).

ആർക്കെങ്കിലും പടച്ചവനിൽ നിന്നോ പടപ്പുകളിൽ നിന്നോ വല്ല ആവശ്യവും നിറവേറ്റപ്പെടാനുണ്ടെങ്കിൽ അവൻ പൂർണ്ണായ വുളൂഅ് എടുത്ത് രണ്ട് റക്അത്ത് നിസ്കരിച്ച് ഹംദും സ്വലാത്തും ചൊല്ലിയതിന് ശേഷം

  لا إله إلا الله الحليم الكريم سبحان الله رب العرش العظيم الحمد لله رب العالمين أسألك موجبات رحمتك وعزائم مغفرتك والغنيمة من كل بر والسلامة من كل إثم لا تدع لي ذنبا إلا غفرته ولا هما إلا فرجته ولا حاجة هي لك رضا إلا قضيتها يا أرحم الراحمين

എന്ന് ചൊല്ലട്ടേ.(ഇബ്നു മാജ്ജഃ). ഇങ്ങനെ ധാരാളം ദിക്റും ദുആകളും  ഈഗണത്തിലുണ്ട്.

ചുരുക്കത്തിൽ നാം അല്ലാഹുവിൽ ശരിയായി വിശ്വസിക്കുയും ഏല്ലാ കാര്യങ്ങളിലും അവനെ സൂക്ഷിച്ച് ജീവിക്കുകുയും നിസ്കാരം നിലനിർത്തുകയും അല്ലാഹു നൽകിയ സാഹചര്യങ്ങളിൽ ക്ഷമ കൈകൊള്ളുകയും മനസ്സും ശരീരവും സമ്പത്തും ശുദ്ധീകരിക്കുകയും ചെയ്യുന്നതോടൊപ്പം നിരന്തരമായി പൊറുക്കലിനെ തേടുകയും സ്വലാത്ത് വർദ്ധിപ്പിക്കുയും മുകളിൽ പറയപ്പെട്ടതും അല്ലാത്തതുമായ ഏതെങ്കിലും ദുആകളോ ദിക്റുകളോ ഉരുവിട്ടും രാത്രിയുടെ അന്ത്യയാമങ്ങൾ അതിനായി ഉപയോഗപ്പെടുത്തിയും അല്ലാഹുവിനോടിരന്നാൽ നമ്മുടെ ഐഹികവും പാത്രികവും ശാരീരികവും മാനസികവുമായ എല്ലാ വിഷയങ്ങളും പരിഹരിക്കപ്പെടും. നാമുമായി ബന്ധപ്പെട്ട ഏതു കാര്യവും സാധിപ്പിപ്പു തരാൻ സർവ്വശക്തനായ അല്ലാഹുവിന് വളരേ എളുപ്പമാണ്. ഇക്കാര്യങ്ങളൊക്കെ അല്ലാഹു വും റസൂൽ (സ്വ)യും പല തവണ നമ്മെ ഉർത്തിയതും മുൻഗാമികളുടെ ജീവിതത്തിൽ യാഥാർത്ഥ്യമായതായി ചരിത്രം സാക്ഷ്യപ്പെടുത്തിയതുമാണ്.  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter