ഭർത്താവ് മരണപ്പെട്ട സ്ത്രീ ഭർതൃ ഗൃഹത്തില്‍ തന്നെ താമസിച്ചു ഇദ്ദയുടെ കാലാവധി പൂർത്തിയാക്കേണ്ടതുണ്ടോ . സ്ത്രീക്ക് അവളുടെ വീട്ടിൽ താമസിച്ചു ഇദ്ദ കാലാവധി പൂർത്തിയാക്കാൻ പറ്റുമോ

ചോദ്യകർത്താവ്

Abu sharaf kuzhimanna

Feb 13, 2019

CODE :Par9153

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഭർത്താവ് മരണപ്പെടുമ്പോൾ ഏത് വീട്ടിലാണോ ഭാര്യയുള്ളത് ആ വീട്ടിലാണ് അവർ ഇദ്ദയിരിക്കേണ്ടത്.  ഇദ്ദയുടെ കാലാവധി കഴിയുന്നത് വരേ ഭർത്താവിന്റെ വീട്ടുകാർക്കോ മറ്റോ അവരെ അവിടെ നിന്ന് ഇറക്കിവിടാനോ ഇവർക്ക് അവിടെ നിന്ന് ഇറങ്ങിപ്പോകാനോ പാടില്ല. എന്നാൽ പകൽ സമയത്ത് ഭക്ഷണം വാങ്ങാനും മറ്റു അത്യാവശ്യങ്ങൾക്കും പുറത്ത് പോകുന്നതും രാത്രി സമയത്ത് അത്യാവശ്യങ്ങൾ നിർവ്വഹിക്കാനും മാനസികോല്ലാസം ലഭിക്കാൻ വേണ്ടി സൌഹൃദ സംഭാഷണത്തനുമൊക്കെ വേണ്ടി അയൽപക്കത്ത് പോകുന്നതും അനുവദനീയമാണ്. അത് പോലെ ഇദ്ദയിരിക്കുന്ന വീടിന് എന്തെങ്കിലും തരാറ് സംഭവിക്കുമെന്ന് ഭയപ്പെട്ടാലോ തനിക്ക് എന്തെങ്കിലും ഹാനി സംഭവിക്കും എന്ന് ഭയപ്പെട്ടാലോ അയൽവാസികളുടെ ഉപദ്രവം ഭയപ്പെട്ടാലോ തനിക്കെതിരെ എന്തെങ്കിലും നീക്കം ആരുടെയെങ്കിലും ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഭയപ്പെട്ടാലോ, വാടക വീടാണെങ്കിൽ അതിന് വാടക കൊടുക്കാൻ കഴിയില്ലെങ്കിലോ ഒക്കെ  നിലവിൽ ഇദ്ദയിരിക്കുന്ന വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ച് ആ വീട്ടിൽ ഇദ്ദയുടെ ശിഷ്ട കാലം കഴിച്ചു കൂട്ടൽ അനുവദനീയമാണ്. (മുഗ്നീ, തുഹ്ഫ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter