കല്യാണ ദിവസം വധുവിനോടൊപ്പം മഹ്‌റമല്ലാത്ത ബന്ധുക്കൾ (മൂത്താപ്പ -എളാപ്പമാരുടെ മക്കൾ പോലോത്തവർ ) ഒന്നിച്ചിരുന്നു ഫോട്ടോ എടുക്കുന്നത് വ്യാപകമായി കണ്ട് വരുന്നു. ഇത് ഹലാലാവുമോ ?

ചോദ്യകർത്താവ്

ജാബിർ വലിയാട് .. ജിദ്ദ ...

Mar 31, 2019

CODE :Abo9227

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

കല്യാണ ദിവസമോ അല്ലാത്ത ദിവസങ്ങളിലോ വധുവിന്റെ കൂടെയോ മഹ്റമത്തല്ലാത്ത മറ്റേതെങ്കിലും സ്ത്രീയുടെ കൂടെയോ കൂടലും ഒന്നിച്ചിരിക്കലും ഒന്നിച്ചു നില്‍ക്കലും ഫോട്ടോയെടുക്കലും വിവാഹ സംബന്ധിയായോ അല്ലാത്തതോ ആയ വല്ല ഫങ്ഷനുകളോ പാര്‍ട്ടികളോ പൊതു പരിപാടികളോ ഒക്കെ നടക്കുമ്പോള്‍ സ്ത്രീകളുള്ള ഭാഗത്തേക്ക് പുരുഷന്മാര്‍ പോകലും പുരുഷന്മാരുള്ള ഭാഗത്തേക്ക് സ്ത്രീകള്‍ പോകലും റോഡില്‍ സ്ത്രീകള്‍ നടക്കുന്ന ഭാഗത്ത് തന്നെ പുരുഷന്മാരും നടക്കലും പുരുഷന്മാര്‍ നടക്കുന്ന സൈഡില്‍ തന്നെ സ്ത്രീകളും നടക്കും ..... തുടങ്ങി അന്യ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ഇടകലരാനും സഹവസിക്കാനും ഇടവരുന്നതിന് ഏതെങ്കിലും രീതിയില്‍ കാരണമാകുന്നതൊക്കെ ഇസ്ലാമില്‍ നിഷിദ്ധമാണ്. ഇക്കാര്യത്തില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല (സൂറത്തുല്‍ അഹ്സാബ്, സുനന്‍ അബീ ദാവൂദ്, ഫതാവല്‍ കുബ്റാ, ശറഹുല്‍ മുഹദ്ദബ്, ഫത്ഹുല്‍ ബാരി, മബ്സൂത്വ്, ഉംദത്തുല്‍ ഖാരി, ഹാശിയത്തുദ്ദസൂഖി, മുഖ്തസ്വറുല്‍ ഖലീല്‍, മുഗ്നീ, ഇഖ്നാഅ്, നൈലുല്‍ ഔത്വാര്‍, ഇഖ്തിളാഅ്....).

കല്യാണം പോലെ അല്ലാഹുവിന്റെ സഹായം ഏറെ ആഗ്രഹിക്കുന്ന വിശുദ്ധമായ കര്‍മ്മങ്ങളില്‍ അല്ലാഹുവിനെ വിലവെക്കാതെ അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങള്‍ ചെയ്യാന്‍ ബന്ധുക്കളും അല്ലാത്തവരുമായ ചെറുപ്പക്കാരെയും മറ്റും അനുവദിക്കുന്നതും മൌനാനുവാദം നല്‍കുന്നതും അതൊന്നും ഇപ്പോള്‍ നോക്കിയിട്ട് കാര്യമില്ലായെന്ന് ചിന്തിക്കുന്നതും അത്യന്തം ഗൌരവമുള്ളതും കല്യാണത്തിലേയും ദാമ്പത്യത്തിലേയും ബറകത്തിനെ കെടുത്തിക്കളയുന്നതും ദൈവ സഹായത്തെ തടഞ്ഞു നിര്‍ത്തുന്നതുമാണെന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്കും മറ്റു വിവേകമതികള്‍ക്കും ഉണ്ടാകുന്നത് നല്ലതാണ്.  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter