വാക്കുകൾ വ്യക്തമായി കേൾക്കാത്ത രീതിയിൽ ത്വലാഖിന്റെ വാചകം പറഞ്ഞാൽ ത്വലാഖ് സംഭവിക്കുമോ?

ചോദ്യകർത്താവ്

Afsal kv

May 10, 2019

CODE :Fiq9269

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പ്രായ പൂർത്തിയും ബുദ്ധിയുമുള്ളവനും നിർബ്ബന്ധിക്കപ്പെടത്തവനുമായ ഒരു വ്യക്തി ത്വലാഖിന്റെ വ്യക്തമായ ഈ വചനം പറയുമ്പോൾ അത് കൊണ്ട് ത്വലാഖ് സംഭവിക്കാനുള്ള നിബന്ധനകൾ ഇവയാണ്. ഒന്ന്: അത് ത്വലാഖിന് ഉപയോഗിക്കുന്ന പദവും അക്ഷരങ്ങളുമാണെന്ന് അറിവുണ്ടാകണം. രണ്ട്: അതിന്റെ അർത്ഥം വിവാഹം വേർപ്പെടുത്താൻ ഉപയോഗിക്കുന്നതാണെന്ന് അറിവുണ്ടാകണം. മൂന്ന്: നാക്ക് പിഴവായിട്ടല്ലാതെ ബോധപൂർവ്വം വായ കൊണ്ട് ഈ വചനം പറയണം. നാല്: ചുരങ്ങിയത് തനിക്കെങ്കിലും വാക്കുകള്‍ വ്യക്തമായി കേൾക്കാവുന്നത്ര ശബ്ദം ഉയർത്തണം. ഈ നിബന്ധനകൾ ഒത്തുവന്ന സ്വയം പറച്ചിലാണ് നടന്നതെങ്കിൽ ത്വലാഖ് സംഭവിക്കും. ഇവിടെ ഈ പറച്ചിൽ കൊണ്ട് ത്വലാഖ് സംഭവിക്കണം എന്ന് കരുതിയാലും ഇല്ലെങ്കിലും ത്വലാഖ് പോകും. കാരണം ത്വലാഖിന്റെ വ്യക്തമായ വചനം പറയുമ്പോൾ ത്വലാഖ് സംഭവിക്കണം എന്ന കരുത്ത് ശർത്വില്ല. (തുഹ്ഫ, ശർവ്വാനി, കുർദി, അസ്ന).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter