അന്യസ്ത്രീപുരുഷന്മാർ പരസ്പരം ഹദിയ കൊടുക്കുവാൻ പാടില്ലാത്തതാണല്ലോ.എന്നാൽ വിവാഹനിശ്ചയാന്തരം സ്വർണ്ണവും മറ്റും കൊടുക്കുന്നതിന്റ്റെ വിധിയെന്താണ്?പാടില്ലാത്തതാണെങ്കിൽ ചോക്ളേറ്റും മറ്റും കഴിക്കാമോ?
ചോദ്യകർത്താവ്
Aysha bint shafi
May 21, 2019
CODE :Fiq9288
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വിവാഹം കഴിക്കാനുദ്ദേശിക്കുന്ന പെണ്ണിന് വിവാഹ നിശ്ചയാനന്തരം സ്വര്‍ണ്ണമോ വസ്ത്രമോ സ്വീറ്റ് സോ ഒക്കെ കൊടുത്തയക്കാവുന്നതാണ്. അത് പോലെ നികാഹിന് മുമ്പ് ഈ ഈ ബന്ധം വേണ്ടെന്ന് വെച്ചാല്‍ കൊടുത്തതൊക്കെ തിരിച്ചു വാങ്ങാവുന്നതുമാണ് (ഖല്‍യൂബീ, ജമല്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.