ജനിച്ച ഉടനെ കുട്ടിക്ക് ചെവിയിൽ ബാങ്കും ഇഖാമത്തും കൊടുത്തു.. പക്ഷെ ഇടതു ചെവിയിലായിരുന്നു ബാങ്ക് കൊടുത്തത് വലതു ചെവിയിൽ ഇഖ്‌മതും.. അറിയാതെ സംഭവിച്ചതാണ്.. ഇത് മൂലം സുന്നത് നഷ്ടമാവുമോ..?

ചോദ്യകർത്താവ്

Fahad

Jul 27, 2019

CODE :Oth9370

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

കുട്ടി പിറന്നാൽ വലതു ചെവിയ്ൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുക്കൽ സുന്നതാണ്. പിശാചിന്റെ ഉപദ്രവം കുട്ടിയെ ബാധിക്കാതിരിക്കാതിക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത് (ശറഹുൽ മുഹദ്ദബ്, തുഹ്ഫ). ചോദ്യത്തിൽ സൂചിപ്പിക്കപ്പെട്ടത് പോലെ ചിലപ്പോൾ ആ സമയത്ത് പരിഭ്രമം കൊണ്ടോ അമിത സന്തോഷം കൊണ്ടോ ഒക്കെ ബാങ്കും ഇഖാമത്തും കൊടുക്കുന്ന സമയത്ത് ചെവി മാറിപ്പോകാം. ഇവിടെ ബാങ്കും ഇഖാമത്തും കൊടുക്കൽ ഒരു സുന്നത്തും അത് യഥാക്രമം വലത്തെ ചെവിയിലും ഇടത്തേ ചെവിയിലുമാകൽ മറ്റൊരു സുന്നത്തുമാണ്. ഈ രണ്ടാമത്തെ സുന്നത്താണ് നഷ്ടപ്പെട്ടത്. അതും അബദ്ധത്തിൽ സംഭവിച്ചതാണ്. അത് കൊണ്ട് ബാങ്കും ഇഖാമത്തും കൊടുക്കുന്നതിന്റെ യഥാർത്ഥ ഗുണം കുട്ടിക്ക് നഷ്ടപ്പെടുകയില്ല. അല്ലാഹുവിന്റെ റസൂൽ അരുൾ ചെയ്തു: മറവി കരാണവും അബദ്ധത്തിൽ വല്ലതും സംഭവിക്കുന്നത് കാരണവും എന്റെ സമുദായം ശിക്ഷിക്കപ്പെടുകയില്ല (ഇബ്നു മാജ്ജഃ ബൈഹഖീ). അല്ലാഹു തആലാ പറയുന്നു: മനപ്പൂർവ്വമല്ലാതെ നിങ്ങളിൽ നിന്ന് അബദ്ധത്തിൽ വന്നതും സംഭവിച്ചാൽ അതിന് കഴപ്പമില്ല. അല്ലാഹു തആലാ ഏറെ പൊറുക്കുന്നവനും അളവറ്റ കാരുണ്യം ചൊരിയുന്നവനുമാണ് (സൂറത്തുൽ അഹ്സാബ്).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter