അസ്സലാമു അലൈക്കും, ആദ്യമായി കുട്ടി ഉണ്ടാകുംമ്പോൾ ചെയ്യേണ്ട കർമങ്ങൾ എന്തൊക്കെയാണ്? അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആൺകുട്ടിയാണ് ജനിക്കുന്നതെങ്കിൽ "ദുൽഖർ നെയ്ൻ " എന്ന പേര് വെക്കാമോ?
ചോദ്യകർത്താവ്
Anaz
Aug 19, 2019
CODE :Par9407
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടെ.
ഒരു കുട്ടി ജനിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ തന്നെയാണ് ആദ്യത്തെ കുട്ടി ജനിക്കുമ്പോഴും ചെയ്യാനുള്ളത്. ആദ്യത്തേതിന് പ്രത്യേകമായി ഒന്നും ചെയ്യാനില്ല.
താഴെ പറയുന്നവയാണവ
1) പ്രസവിച്ചയുടനെ കുട്ടിയുടെ വലതു ചെവിയിൽ ബാങ്ക് കൊടുക്കുക,
2) ഇടത്തേ ചെവിയിൽ ഇഖാമത് കൊടുക്കുക,
3) സുറതുൽ ഇഖ്‍ലാസ് ഓതുക
4) സൂറതുൽ ഖദ്ർ ഓതുക
5) إني أعيذها بك وذريتها من الشيطان الرجيم എന്ന ആയത് ഓതുക.
(എല്ലാം വലത്തെ ചെവിയിൽ)
6) മധുരം തൊട്ടു നൽകുക. (സ്വാലിഹായ മനുഷ്യരെ കൊണ്ടു കൊടുപ്പിക്കുക)
7) നല്ല പേരിടുക
8) അഖീഖത് അറുക്കുക
9) മുടി കളയുക
10) മുടിയുടെ തൂക്കത്തിന് സ്വർണ്ണമോ വെള്ളിയോ ദാനം ചെയ്യുക
11) ഖിതാൻ നടത്തുക.
(7 മുതൽ 11 വരെയുള്ളത് ജനിച്ച് ഏഴാം നാളിൽ നടത്തുന്നതാണ് ഉത്തമം)
12) രണ്ടു വർഷം മുലയൂട്ടുക
13) കുട്ടിയുടെ വളർച്ചക്കനുസരിച്ച് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ നൽകുക
14) മാനിസക വളർച്ചക്കനുസരിച്ച് ദീനീ തർബിയതും മറ്റു വിജ്ഞാനങ്ങളും നൽകാനുള്ള ഏർപ്പാടുകൾ ചെയ്യുക.
അബ്ദുല്ലാഹ്, മുഹമ്മദ്, അബ്ദു ചേർത്തവ, മഹാന്മാരുടെ പേരുകൾ എന്നിവ നൽകലാണ് ഉത്തമം. ചീത്ത പേരിടുന്നത് ആ കുട്ടിയോട് രക്ഷിതാവ് ചെയ്യുന്ന വലിയ അനീതിയാണ്. പേര്, കുട്ടിയുടെ സ്വഭാവത്തെയും ഭാവിയെയും ബാധിച്ചേക്കുമെന്ന കാര്യം നാം മനസ്സിലാക്കണം. കേൾക്കാൻ ഇമ്പമുണ്ടാകുക, അസാധരണമാകുക, വിചിത്രമാകുക എന്നതായിരിക്കരുത് പേര് തെരെഞ്ഞെടുക്കാനുള്ള മാനദണ്ഡം.
ദുൽഖർ നെയ്ൻ എന്നത് കൊണ്ട് ദുല്‍ ഖര്‍നെയ്ന്‍ എന്നു ഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ട ഭരണാധികാരിയുടെ പേരായിരിക്കും ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കുന്നു. ഖര്‍ന്‍ എന്നാല്‍ കൊമ്പ്, ഉയര്‍ന്ന ഭാഗം, തലഭാഗം, നൂറ്റാണ്ട് തുടങ്ങിയ വിവിധ അര്‍ത്ഥങ്ങളുണ്ട്. ലോകം ഭരിച്ച വ്യക്തിയെന്ന നിലയില്‍ രണ്ടു 'ഖര്‍നു'കളുടെ ഉടമ എന്ന അര്‍ത്ഥം വരുന്ന ദുല്‍ ഖര്‍നെയ്ന്‍ (ദു അല്‍-ഖര്‍നെയ്ന്‍ ذو القرنين) ഖുര്‍ആന്‍ പരാമര്‍ശിച്ച നീതിമാനായ ആ ഭരണാധികാരിയുടെ സ്ഥാനപ്പേരാണ്. സച്ചരിതനായ ഒരു വ്യക്തിയുടെ സ്ഥാനപ്പേര് എന്ന നിലയില്‍ ആ പേരിടുന്നതില്‍ തെറ്റില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ.