അഹലുബൈത്ത് മുറിഞ്ഞു എന്ന് ചിലര്‍ വാദിക്കുന്നു .ഇത് നിലനില്‍ക്കുന്നത് പുരുഷന്മാരിലൂടെയണെന്നും ഫാത്തിമ ബീവി (റ)യോടെ അത് മുറിയുന്നു എന്നുമാണ് അവരുടെ വാദം. ഇത് ശരിയാണോ?

ചോദ്യകർത്താവ്

ശിഹാബ്, അബ്ദുറാസിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫാഥിമാ ബീവിയുടെ സന്താന പരമ്പരയില്‍ പെട്ടവര്‍ മാത്രമെ അഹ്‍ലുല്‍ ബൈതില്‍ പെടുകയുള്ളൂ എന്നത് പൊതുവെയുള്ള ഒരു ധാരണയാണ്. എന്നാല്‍ പ്രവാചകരുടെ സന്താനപരമ്പര എന്ന അര്‍ത്ഥത്തില്‍ മനസ്സിലാക്കുമ്പോഴാണ് ഇങ്ങനെ തെറ്റിദ്ധരിച്ചുപോകുന്നത്. പ്രബാലഭിപ്രായ പ്രകാരം പ്രവാചക പത്നിമാരും, പ്രവാചകരുടെ സന്താനങ്ങളും കൂടാതെ നബി (സ) തങ്ങളുടെ നാലാമത്തെ പിതൃവ്യനായ അബ്ദു മാനാഫിന്‍റെ സന്താനങ്ങളില്‍ പെട്ട ഹാശിം, മുഥ്വലിബ് എന്നിവരുടെ സന്താന പരമ്പരയിലുള്ള വിശ്വാസികളായ എല്ലാവരും അഹ്‍ലുല്‍ ബൈത് അല്ലെങ്കില്‍ ആലുല്‍ ബൈത് എന്നതില്‍ പെടുന്നു.  ഇതു പ്രകാരം അലി (റ) ന്‍റെ മറ്റു ഭാര്യമാരിലൂടെയുള്ള സന്താനങ്ങളും അഹ്‍ലുല്‍ ബൈതില്‍ പെടുന്നു.  അലി(റ), അബ്ബാസ് (റ), ജഅ‍്ഫര്‍ (റ), അഖീല്‍(റ) എന്നിവരുടെ സന്താന പരമ്പരയിലുള്ളവര്‍ അഹ്‍ലുല്‍ ബൈതില്‍ പെട്ടവാരണെന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നുണ്ട്. മഹാനായ ഇമാം ശാഫി (റ)  മുത്വലിബിന്‍റെ സന്താന പരമ്പരയില്‍ പെട്ടതാണെന്നുള്ളത് കൊണ്ടാണ് അഹ്‍ലുല്‍ ബൈതില്‍ ഉള്‍പെടുന്നത്.  അവര്‍ ഹസന്‍, ഹുസൈന്‍ (റ) എന്നിവരുടെ പരമ്പരയില്‍ പെട്ടവരല്ലല്ലോ. പ്രവാചകരെയും കുടുംബത്തെയും സ്നേഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter