നാലില്‍ കൂടുതല്‍ സ്ത്രീകളെ ഒരവസരം ഭാര്യയായി സ്വീകരിക്കുന്നത് അനുവദനീയമല്ല എന്നതല്ലേ നിയമം. എന്നാല്‍ പ്രാവചകര്‍ക്ക് മാത്രം കൂടുതല്‍ അനുവദിക്കപ്പെട്ടത് എന്ത്കൊണ്ട്? നിയമം എല്ലാവര്ക്കും ഒരുപോലെ ആവേണ്ടതല്ലേ?

ചോദ്യകർത്താവ്

അലി അക്ബര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരേ സമയം നാലില്‍ കൂടുതല്‍ ഭാര്യമാരുണ്ടാവരുതെന്നതാണ് വിശുദ്ധ ഇസ്‌ലാമിന്റെ നിയമം. എന്നാല്‍ പ്രവാചകര്‍ക്ക് ഒരേ സമയം ഒമ്പത് ഭാര്യമാരുണ്ടായിരുന്നു എന്നത് ചരിത്രത്തില്‍ കാണാം. ഇത് ഏറെ കുപ്രചരണങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും കാരണമായിട്ടുണ്ട്. പ്രവാചകരുടെ ബഹുഭാര്യത്വത്തിന് സാമൂഹ്യവും രാഷ്ട്രീയവുമായ അനേകം കാരണങ്ങളുണ്ടായിരുന്നു എന്നും നാലില്‍ കൂടുതല്‍ അനുവദിക്കപ്പെടാന്‍ വേണ്ടത്ര ന്യായങ്ങളുണ്ടായിരുന്നുവെന്നും നിഷ്പക്ഷമായി പ്രസ്തുത വിഷയം പഠിക്കുമ്പോള്‍ വ്യക്തമാവും. മറ്റുള്ളവര്‍ക്ക് വിവാഹം നാലിലൊതുക്കാനുള്ള കാരണവും പ്രവാചകരുടെ വിവാഹവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും വളരെ വിശദമായി മുഹമ്മദ് (സ) എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍ എന്നതിലെ പ്രവാചകരുടെ ബഹുഭാര്യത്വം എന്ന ലേഖനത്തില്‍ കാണാം. കാര്യങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും സത്യം സത്യമായി മനസ്സിലാക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter