അല്ലാഹുവും അവന്‍റെ മലകുകളും നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു എന്ന് പറയുന്നു. ഏതു സ്വലാതാണ് അവർ ചൊല്ലുന്നത്. ഒന്ന് വ്യക്തമാക്കാമോ?

ചോദ്യകർത്താവ്

ഉമര്‍ ഫാറൂഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. സൂറതുല്‍ അഹ്സാബിലെ 56-ാമത്തെ സൂക്തത്തിലാണ് പ്രസ്തുത വിഷയം പ്രതിപാദിക്കുന്നത്. അതിന്‍റെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ വിവിധ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ഇബ്നുഅബ്ബാസ് (റ), അല്ലാഹു സ്വലാത് ചൊല്ലുന്നു എന്നതിന് ബര്‍കതും റഹ്മതും ചൊരിയുന്നു എന്ന് വ്യാഖ്യാനിച്ചതായും അബുല്‍ആലിയ എന്നവര്‍ അതിനെ മലകുകളോട് അല്ലാഹു പ്രവാചകരെ കുറിച്ച് നല്ലത് പറയുന്നു എന്ന് വ്യാഖ്യാനിച്ചതായും ഇമാം ബുഖാരി ഉദ്ദരിക്കുന്നുണ്ട്. മലകുകള്‍ റസൂലിന് വേണ്ടി അനുഗ്രഹത്തിനായി നടത്തുന്ന പ്രാര്‍ത്ഥനയാണ് അവരുടെ സ്വലാത്. ആരാധനകള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter