സൂറത്തു തൌബ ബിസ്മി കൂടാതെയാണല്ലോ ഓതി തുടങ്ങുന്നത്. ആ സൂറത്തിന്‍റെ ആദ്യ ഭാഗം ഓതി നിറുത്തിയതിനു ശേഷം പിന്നീട് ഓതാൻ ആരംഭിച്ചാൽ ബിസ്മി ചെല്ലാമോ?

ചോദ്യകർത്താവ്

അലി, ശംനാദ് മലപ്പുറം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സൂറതുതൌബയില്‍ എന്ത് കൊണ്ട് ബിസ്മി ഒഴിവാക്കപ്പെടുന്നത് പ്രസ്തുത സൂറതിലെ പ്രമേയങ്ങള്‍ കാരുണ്യത്തിന്‍റെ സൂചകമായ ബിസ്മില്ലാഹ് എന്നതിനോട് അനുയോജ്യമല്ല എന്നതിനാലാണ്. ഇത് പ്രകാരം, സൂറതു തൌബ ഇടക്ക് വെച്ച് ഓതുമ്പോഴും ബിസ്മി ഓതേണ്ടതില്ലെന്നാണ് പ്രബലമായ അഭിപ്രായം. ഇടക്കു വെച്ചാകുമ്പോള്‍ സുന്നത്താണെന്ന അഭിപ്രായവും ഉണ്ട്.
ഖുര്‍ആന്‍ കൂടുതലായി പാരായണം ചെയ്യാനും അതനുസരിച്ച് ജീവിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter